Quantcast

പത്തനാപുരത്ത് രണ്ടാഴ്ച പഴക്കമുളള അജ്ഞാത മൃതദേഹം കണ്ടെത്തി

റബർ തോട്ടത്തിൽ അഴുകിയ നിലയിൽ തിരിച്ചറിയാൻ കഴിയാത്ത വിധമാണ് മ്യതദേഹം കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-12-20 04:21:31.0

Published:

20 Dec 2021 3:40 AM GMT

പത്തനാപുരത്ത് രണ്ടാഴ്ച പഴക്കമുളള അജ്ഞാത മൃതദേഹം കണ്ടെത്തി
X

പത്തനാപുരം തലവൂരിൽ രണ്ടാഴ്ച പഴക്കമുളള അജ്ഞാത മൃതദേഹം കണ്ടെത്തി. തലവൂർ പോസ്റ്റ് ഓഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലാണ്‌ മൃതദേഹം കണ്ടെത്തിയത്.

അമിത ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തുകയായിരുന്നു. റബർ തോട്ടത്തിൽ അഴുകിയ നിലയിൽ തിരിച്ചറിയാൻ കഴിയാത്ത വിധമാണ് മ്യതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം രണ്ടാഴ്ചയിലധികം പഴക്കമുണ്ടന്നാണ് പൊലീസ്‌ നിഗമനം.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അമ്പലനിരപ്പ് പ്രദേശത്ത് കൂലിപ്പണി ചെയ്യുന്ന പട്ടാഴി പന്തണ്ട്രുമുറി സ്വദേശി രാമകൃഷ്ണനെ രണ്ടാഴ്ചയായി കാൺമാനില്ല. മൃതദേഹം ഇയാളുടേതാണ് എന്ന സംശയത്തിലാണ് പൊലീസും നാട്ടുകാരും. രാമകൃഷ്ണന്റെ ബന്ധുക്കളുടെ രക്തസാമ്പിളുകൾ പോലീസ് ശേഖരിച്ചട്ടുണ്ട്. പ്ലാവിൽ കയറുന്നതിനിടെ നിലത്ത് വീണ് പരിക്കേറ്റ് മരിച്ചതാകാം എന്നും സംശയമുണ്ട്. സമീപത്ത് നിന്ന് ഇരുമ്പ് തോട്ടിയും കണ്ടെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മ്യതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പളളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

TAGS :

Next Story