കുമ്മാട്ടി ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവം: നാലംഗ കൊലയാളി സംഘം അറസ്റ്റിൽ
ഉത്സവത്തിനിടെ പ്രതികളുടെ നാട്ടിൽ വന്ന് യുവാവ് ഡാൻസ് കളിച്ചതിനെച്ചൊല്ലിയുള്ള തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്
തൃശൂർ: മൂർക്കനിക്കരയിൽ അഖിലിനെ കുത്തിക്കൊന്ന കേസിൽ നാലംഗ സംഘം അറസ്റ്റിൽ. കൊഴുക്കുള്ളി സ്വദേശികളായ അനന്തകൃഷ്ണൻ, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് പിടിയിലായത്. ഇരട്ടസഹോദരങ്ങളായ വിശ്വജിത്തും ബ്രഹ്മജിത്തും ഒളിവിലാണ്.
ഇന്നലെ വൈകീട്ട് ആറോടെയാണു കൊലപാതകം നടന്നത്. മൂർക്കനിക്കര വായനശാലയുടെ കുമ്മാട്ടി ഉത്സവത്തിനിടെ മുളയം സ്വദേശി അഖിലിനെ(28) ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നൃത്തം ചെയ്യുമ്പോഴുണ്ടായ തർക്കമാണ് കൊലയ്ക്കു കാരണമെന്നാണു വിവരം. ആക്രമണത്തിൽ കുത്തേറ്റ അഖിലിന്റെ സുഹൃത്തും മുളയം സ്വദേശിയുമായ ജിതിൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികളുടെ നാട്ടിൽ വന്ന് അഖിൽ ഡാൻസ് കളിച്ചതാണു പ്രകോപനത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട്. കുത്തേറ്റുവീണ അഖിലിനെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Summary: A gang of four arrested in the case of Akhil murder in Thrissur's Moorkanikara
Adjust Story Font
16