സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ ഇന്ന് നാല് മരണം
ഒറ്റപ്പാലത്ത് കാറും ലോറിയും കൂടിയിടിച്ച് വയോധികൻ മരിച്ചു
സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ ഇന്ന് നാലു മരണം. കൊച്ചിയിൽ ടോറസ് ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർ മരിച്ചു.തൃശ്ശൂർ ഏങ്ങണ്ടിയൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് ഒരാൾ മരിച്ചു.പാലക്കാട് ഒറ്റപ്പാലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.
ചേരാനല്ലൂർ - വരാപ്പുഴ റോഡിൽ വരപ്പുഴ പാലത്തിന് സമീപത്ത് വച്ചുണ്ടായ അപകടത്തിലാണ് പാനായിക്കുളം സ്വദേശി ലിസ്സാ അന്റണിയും പറവൂർ സ്വദേശി നസീബും മരിച്ചത്.. ചേരാനല്ലൂരിൽ നിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന ടോറസ് ലോറി ഇരുചക്രവാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ലോറിയുടെ അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകട കാരണം. രാജസ്ഥാൻ സ്വദേശിയായ ലോറി ഡ്രൈവർ അജിത് യാദവിനെതിരെ പൊലീസ് കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. അപകടത്തിൽ ഗുരുതര പരിക്കേറ്റ പറവൂർ സ്വദേശി രവീന്ദ്രൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തൃശ്ശൂർ ഏങ്ങണ്ടിയൂരിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറിയാണ് തിരുമംഗലം സ്വദേശി അംബുജാക്ഷൻ മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം.
ഒറ്റപ്പാലത്ത് കാറും ലോറിയും കൂടിയിടിച്ച് വയോധികൻ മരിച്ചു.തൃത്താല സ്വദേശി മുഹമ്മദാണ് മരിച്ചത്. ചേറ്റുവയിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.ആലുവയിൽ നിയന്ത്രണം വിട്ട കാർ മൊബൈൽ കടയിലേക്ക് പാഞ്ഞുകയറി രണ്ട് പേർക്ക് പരിക്കേറ്റു.
Adjust Story Font
16