Quantcast

കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് നാല് പേർ മരിക്കാനിടയായ സംഭവം;ഗുരുതരമായ സുരക്ഷ വീഴ്ചയുണ്ടായതായി ഫയർഫോഴ്‌സ്

രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരും അപടത്തിൽപ്പെടാനുളള സാധ്യതയുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു

MediaOne Logo

Web Desk

  • Published:

    21 March 2022 8:17 AM GMT

കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് നാല് പേർ മരിക്കാനിടയായ സംഭവം;ഗുരുതരമായ സുരക്ഷ വീഴ്ചയുണ്ടായതായി ഫയർഫോഴ്‌സ്
X

കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് നാല് പേർ മരിക്കാനിടയായ സംഭവത്തിൽ ഗുരുതരമായ സുരക്ഷ വീഴ്ചയുണ്ടായതായി ഫയർഫോഴ്‌സ് റിപ്പോർട്ട്. മണ്ണിട്ട് നികത്തിയ സ്ഥലത്ത് അശാസ്ത്രീയമായി കുഴിയെടുത്തതാണ് ദുരന്തത്തിനിടയാക്കിയതെന്ന് ഫയർഫോഴ്‌സ് പരിശോധനയിൽ വ്യക്തമായി.രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരും അപടത്തിൽപ്പെടാനുളള സാധ്യതയുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

നികത്തിയ സ്ഥലത്ത് യാതൊരു സുരക്ഷക്രമീകരണങ്ങളും ഒരുക്കാതെ കുഴിയെടുത്തതാണ് അപകടത്തിനിടയാക്കിയത്. ഈർപ്പമുളള മണ്ണ് ഇളകിയ നിലയിലായിരുന്നു.ഏഴ് മീറ്റർ ആഴമുളള കുഴിയിൽ 9 തൊഴിലാളികൾ അപകടസമയത്തുണ്ടായിരുന്നു. ഇവർ കുഴിയിലുളളപ്പോൾ തന്നെ ജെസിബി ഉപയോഗിച്ച് മണ്ണ് ഇളക്കി.സുരക്ഷവേലി കെട്ടാതെയാണ് മണ്ണെടുത്തത്. വിദഗ്ധന്റെ മേൽനോട്ടത്തിൽ മണ്ണെടുക്കണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല.എത്ര തൊഴിലാളികൾ ജോലിക്കുണ്ടെന്നതിന്റെ കണക്കും കെട്ടിട ഉടമസ്ഥരുടെ പക്കലുണ്ടായിരുന്നില്ല.

ചെങ്കുത്തായി കുഴിയെടുത്തതും അപകടത്തിനിരയാക്കി.രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരും അപകടത്തിൽപ്പെടാനുളള സാധ്യത ഏറെയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഫയർഫോഴ്‌സ് ഇന്റലിജൻസ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ട് കളക്ടർക്ക് കൈമാറി.

TAGS :

Next Story