സൗഹൃദം സ്ഥാപിച്ച് ഭീഷണി; 18 ലക്ഷം തട്ടിയ നാൽവർ സംഘം പിടിയിൽ
വീടുപണിക്കായി കടം വാങ്ങിയ പണം തിരികെ ചോദിച്ചപ്പോൾ വ്യാജരേഖ ചമച്ചും അശ്ലീല സന്ദേശങ്ങളയച്ചും ഭീഷണിപ്പെടുത്തുകയായിരുന്നു
കൊല്ലം: സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ നാൽവർ സംഘം പിടിയിൽ. കൊല്ലം ചവറ കൊറ്റൻ കുളങ്ങര അരുൺ ഭവനിൽ അപർണ (34), നീണ്ടകര പുത്തൻ തുറ മേടയിൽ വീട്ടിൽ ആരോമൽ (24), പുത്തൻ തുറ വടക്കേറ്റത്തിൽ വീട്ടിൽ അനന്തു (24), പുത്തൻ തുറ കടുവിങ്കൽ വീട്ടിൽ ഗൗതം കൃഷ്ണ (23) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്.
നെടുമ്പാശേരി സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം 18 ലക്ഷം രൂപയാണ് സംഘം തട്ടിയത്. വീടുപണിയുടെ ആവശ്യം എന്നു പറഞ്ഞാണ് ആദ്യം ഇവർ തുക കടം വാങ്ങിയത്. ഈ പണം തിരികെ ചോദിച്ചപ്പോൾ വ്യാജരേഖ ചമച്ചും സമൂഹ മാധ്യമങ്ങൾ വഴി അശ്ലീല സന്ദേശങ്ങളയച്ചും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് 18 ലക്ഷം രൂപ യുവതി ഉൾപ്പെട്ട സംഘം കൈക്കലാക്കി. പിന്നീടും ഭീഷണി തുടർന്നപ്പോഴാണ് നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയത്. കൂടുതൽ പേരിൽ നിന്ന് ഇവർ പണം തട്ടിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
Four-member gang arrested in Kollam for threatening and extorting money.
Adjust Story Font
16