Quantcast

ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ

ഒമ്പതേക്കർ സ്വദേശി പട്ടത്തമ്പലം സജീവ്, ഭാര്യ രേഷ്മ, രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    11 April 2025 3:12 AM

Published:

10 April 2025 12:15 PM

ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ
X

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒമ്പതേക്കർ സ്വദേശി പട്ടത്തമ്പലം സജീവ്,ഭാര്യ രേഷ്മ,മക്കളായ ദേവൻ, ദിയ എന്നിവരാണ് മരിച്ചത്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വൈകിട്ട് നലരയോടെ സമീപവാസികളാണ് പോലീസിനെ വിവരമറിയിക്കുന്നത്. വീട്ടിലെ ഹാളിനുള്ളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. ഓട്ടോ ഡ്രൈവറായ സജീവ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വാഹനം പണയപ്പെടുത്തി പണം വാങ്ങിയിരുന്നെന്നും തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

കുട്ടികളെ കൊലപ്പെടുത്തിയശേഷം ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സ്ഥലത്തെത്തിയ ഉപ്പുതറ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.


TAGS :

Next Story