Quantcast

മുനമ്പത്ത് ബോട്ട് മുങ്ങി കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും; കൂടുതൽ ബോട്ടുകൾ എത്തിക്കും

തെരച്ചിലിനായി കൂടുതൽ ബോട്ടുകൾ എത്തിക്കാനാണ് തീരുമാനം

MediaOne Logo

Web Desk

  • Published:

    7 Oct 2023 1:14 AM GMT

Munambam Beach
X

പ്രതീകാത്മക ചിത്രം

കൊച്ചി: കൊച്ചി മുനമ്പത്ത് ഫൈബർ ബോട്ട് മുങ്ങി കാണാതായ നാല് പേർക്കായുള്ള തെരച്ചിൽ ഇന്ന് വീണ്ടും പുനരാരംഭിക്കും. തെരച്ചിലിനായി കൂടുതൽ ബോട്ടുകൾ എത്തിക്കാനാണ് തീരുമാനം.

കോസ്റ്റൽ പൊലീസും മറൈൻ എൻഫോമെന്‍റും കോസ്റ്റ് ഗാർഡുകളുo മത്സ്യത്തൊഴിലാളികളും ചേർന്നാണ് തെരച്ചിൽ നടത്തുന്നത് . മുനമ്പം തീരത്തു നിന്ന് 10 നോട്ടിക്കൽ മൈൽ പരിധിയിലാണ് തിരച്ചിൽ നടത്തുന്നത്.മാലിപ്പുറത്തുനിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടാണ് മുങ്ങിയത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. മീൻ പിടിച്ച് മടങ്ങുന്നതിനിടെ ബോട്ട് തിരയിൽപ്പെട്ട് മുങ്ങുകയായിരുന്നു.ഏഴ് മത്സ്യത്തൊഴിലാളികളായിരുന്നു അപകടത്തിൽപ്പെട്ടത്. ഇതില്‍ മൂന്നു പേരെ രക്ഷിച്ചിരുന്നു. ക്ഷപ്പെടുത്തിയ മൂന്നുപേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അഞ്ചു പേർക്ക് കയറാവുന്ന ഫൈബർ വള്ളത്തിൽ ഏഴു പേർ കയറിയതും അളവിലും അധികം മീൻ ഉണ്ടായിരുന്നതുമാണ് അപകടത്തിന് കാരണമെന്നാണ് സൂചന.വ്യാഴാഴ്ച രാത്രി മുതൽ ആരംഭിച്ച തിരച്ചിലിൽ മറിഞ്ഞ വള്ളത്തെ കുറിച്ചോ ആളുകളെ കുറിച്ചോ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. മുനമ്പത്തേയും വൈപ്പിനിലേയും മത്സ്യ തൊഴിലാളികളും തിരച്ചിൽ സംഘത്തിലുണ്ട്.



TAGS :

Next Story