Quantcast

ട്രെയിനിലെ തീവെപ്പ്: നാലുവഴിക്കും അന്വേഷണം, പ്രത്യേക സംഘം

സ്ഥിതിഗതികൾ വിലയിരുത്താൻ ഡി.ജി.പി കണ്ണൂരിലേക്ക് തിരിച്ചു. ഉച്ചയോടെ അദ്ദേഹം കണ്ണൂരിലെത്തും.

MediaOne Logo

Web Desk

  • Published:

    3 April 2023 7:08 AM GMT

Calicut Train Fire Case, Kerala Police
X

ട്രെയിനിൽ തീവെപ്പ് നടത്തിയ പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതം

കോഴിക്കോട്: ട്രെയിനിൽ തീവെപ്പ് നടത്തിയ പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. നാലുവഴിക്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. അക്രമി ചുവന്ന ഷർട്ടും തൊപ്പിയും ധരിച്ചയാളാണെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ഡി.ജി.പി കണ്ണൂരിലേക്ക് തിരിച്ചു. ഉച്ചയോടെ അദ്ദേഹം കണ്ണൂരിലെത്തും.

പ്രതിയുടെ രേഖാചിത്രം ഉടൻ പുറത്തുവിടാനുള്ള ശ്രമത്തിലാണ് പൊലീസ്. എലത്തൂർ സ്റ്റേഷനിൽ വെച്ചാണ് രേഖാചിത്രം തയ്യാറാക്കുന്നത്. സാക്ഷി റസാഖിന്റെ സഹായത്തോടെയാണ് രേഖാചിത്രം തയ്യാറാക്കുന്നത്. സീപത്തെ സി.സി.ടി.വി ദൃശ്യങ്ങളൊക്കെ പൊലീസ് പരിശോധിക്കുന്നുണ്ട്. കൃത്യത്തിന് പിന്നിൽ ഇതരസംസ്ഥാന തൊഴിലാളിയാണെന്നാണ് പ്രഥാമിക നിഗമനം. അതേസമയം പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ സംസാരിക്കുന്നതും ബൈക്കിൽ കയറി കയറി രക്ഷപ്പെടുന്നതും പതിഞ്ഞിട്ടുണ്ട്.

അതേസമയം സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട യുവാവുമായി അക്രമിക്ക് സാമ്യമുണ്ടെന്ന് ദൃക്സാക്ഷി ലതീഷ് പറഞ്ഞു. മുഖം വ്യക്തമായിരുന്നില്ല. എന്നാൽ ഉയരവും ഷർട്ടിന്റെ നിറവും ഏറക്കുറെ വ്യക്തമാണെന്നും ലതീഷ് പറഞ്ഞു.

Watch Video

TAGS :

Next Story