Quantcast

മൈക്ക് കൂവിയാൽ ഓപ്പറേറ്ററെ തെറി വിളിക്കുന്നത് അന്തസില്ലായ്മ; മുഖ്യമന്ത്രിയെയും എം.വി ഗോവിന്ദനെയും വിമര്‍ശിച്ച് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

ഒരു മൈക്ക് ഓപ്പറേറ്ററും സ്വന്തം പരിപാടി ഉഴപ്പാൻ നോക്കില്ല

MediaOne Logo

Web Desk

  • Updated:

    2023-10-09 05:08:33.0

Published:

9 Oct 2023 5:07 AM GMT

Fr Joseph puthenpurackal
X

ഫാദർ ജോസഫ് പുത്തൻ പുരയ്ക്കൽ

പാലാ: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും വിമർശിച്ച് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ. മൈക്ക് കൂവിയാൽ ഓപ്പറേറ്ററെ തെറി വിളിക്കുന്നത് വിവരമില്ലാത്തവരും സംസ്കാരമില്ലാത്തവരുമാണ്. അന്തസില്ലായ്മയും പഠനമില്ലായ്മയും വളർന്നു വന്ന പശ്ചാത്തലവുമാണ് ഇത്തരം സമീപനത്തിനു കാരണം .

ഇങ്ങനെ വിലയില്ലാത്ത മനുഷ്യരാകരുത്. ഒരു മൈക്ക് ഓപ്പറേറ്ററും സ്വന്തം പരിപാടി ഉഴപ്പാൻ നോക്കില്ല.പാലായിൽ നടന്ന മൈക്ക് ആൻഡ് ലൈറ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് കാപ്പിപ്പൊടിയച്ചൻ്റെ വിമർശനം.

കഴിഞ്ഞ ജൂലൈയില്‍ കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുമ്പോള്‍ മൈക്ക് തടസപ്പെട്ടതിനു കേസെടുത്തിരുന്നു. സംഭവം വിവാദമാവുകയും ചെയ്തു. തുടര്‍ന്ന് മൈക്ക് തകരാറായതിൽ രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിച്ചെന്ന് പൊലീസ് വ്യക്തമാക്കുകയായിരുന്നു. തടസത്തിന് കാരണം മൈക്ക് സെറ്റിന്റെ തകരാറല്ലെന്ന് കോടതിയിൽ റിപ്പോര്‍ട്ടും നൽകി. ആള്‍ത്തിരക്കിനിടയില്‍ വയര്‍ വലിഞ്ഞ് ശബ്ദം കൂടിയതാവാം ഹൗളിങിന് കാരണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിന് തകരാർ സംഭവിച്ചത് മനഃപൂർവമാണെന്നായിരുന്നു പൊലീസ് എഫ്.ഐ.ആർ. സംഭവം സർക്കാരിന് നാണക്കേടുണ്ടാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു. ഇതോടെ പൊതുമരാമത്ത് വകുപ്പിൻ്റെ ഇലക്ട്രോണിക് വിഭാഗത്തിലെ പരിശോധന അതിവേഗം പൂർത്തിയാക്കി മൈക്കും ഉപകരണങ്ങളും ഉടമയായ രഞ്ജിത്തിന് കൈമാറുകയും ചെയ്തിരുന്നു.



TAGS :

Next Story