Quantcast

'ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ നിയമനം സമവായ നീക്കമായി പറയാനാകില്ല': ഫാ. കുര്യാക്കോസ്‌ മുണ്ടാടൻ

'ഇന്ന് കലക്ടറുമായി നടത്തുന്ന ചർച്ചയിൽ വൈദികർക്കെതിരെയുള്ള പൊലീസ് നടപടി ഉന്നയിക്കും'

MediaOne Logo

Web Desk

  • Published:

    12 Jan 2025 12:58 AM GMT

Fr. Kuriakose Mundadan
X

അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപതയിൽ മേജർ ആർച്ച് ബിഷപ് വികാരിയായുള്ള ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ നിയമനം സമവായ നീക്കമായി പറയാനാകില്ലെന്ന് വൈദീക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ്‌ മുണ്ടാടൻ. 'ജോസഫ് പാംപ്ലാനി പ്രശ്നങ്ങളെക്കുറിച്ച് ബോധ്യമുള്ളയാളായതിനാൽ അതനുസരിച്ചു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ന് കലക്ടറുമായി നടത്തുന്ന ചർച്ചയിൽ വൈദികർക്കെതിരെയുള്ള പൊലീസ് നടപടി ഉന്നയിക്കും. 21 വൈദീകർക്ക് ബിഷപ്പ് ഹൗസിനുള്ളിൽ പ്രാർഥന യജ്ഞത്തിന് സൗകര്യമൊരുക്കുന്നത് വരെ പ്രതിഷേധം തുടരു'മെന്നും ഫാ. കുര്യാക്കോസ്‌ മുണ്ടാടൻ മീഡിയവണിനോട്‌ പറഞ്ഞു.

അതിരൂപത ആസ്ഥാനത്ത് ഒരു വിഭാഗം വൈദീകരുടെയും വിശ്വാസികളുടെയും പ്രതിഷേധം തുടരുകയാണ്. ഇന്നലെ നടന്ന സംഘർഷത്തിൽ ഇന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ സമവായചർച്ച നടക്കും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പമാർ റാഫേൽ തട്ടിൽ, സമരസമിതി അംഗങ്ങൾ, വൈദിക സമിതി അംഗങ്ങൾ എന്നിവരും ചർച്ചയിൽ പങ്കെടുക്കും. അതേസമയം പ്രതിഷേധിച്ച 21 വൈദികർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഈ വൈദികരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ല. വൈദീകരെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

TAGS :

Next Story