Quantcast

ജാതി സെൻസസ് നടപ്പിലാക്കാൻ യോജിച്ചുള്ള പ്രക്ഷോഭം അനിവാര്യം: കെ.എം ഷെഫ്രിൻ

കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പാലക്കാട്ട് പ്രക്ഷോഭ സംഗമം സംഘടിപ്പിച്ചു.

MediaOne Logo

Web Desk

  • Published:

    28 Nov 2023 6:37 PM GMT

Fraternity demand case census
X

പാലക്കാട്: ജാതി സെൻസസ് നടപ്പിലാക്കാൻ രാജ്യത്തെ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ യോജിച്ചുള്ള മുന്നേറ്റമുണ്ടാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്രിൻ പറഞ്ഞു. സംവരണമടക്കമുള്ള അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനായുള്ള പോരാട്ടങ്ങളിലെല്ലാം ഈ യോജിപ്പ് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി കോട്ടമൈതാനത്ത് സംഘടിപ്പിച്ച പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് കെ.എം സാബിർ അഹ്‌സൻ അധ്യക്ഷത വഹിച്ചു.

മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടി, കേരള ദലിത് ഫെഡറേഷൻ ജില്ല പ്രസിഡന്റ് രാജൻ പുലിക്കോട്, തമിഴ് നിള സംഘം ജില്ല ചെയർമാൻ വി.പി നിജാമുദ്ദീൻ, ആദിവാസി സംരക്ഷണ സംഘം സംസ്ഥാന പ്രസിഡന്റ് നീലിപ്പാറ മാരിയപ്പൻ, എസ്.സി/ എസ്.ടി കോഡിനേഷൻ കമ്മിറ്റി ചെയർമാൻ മായാണ്ടി, വെൽഫെയർ പാർട്ടി മലമ്പുഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് മാഷ്, വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ല സെക്രട്ടറി ആസിയ റസാഖ്, സാധുജന പരിപാലന സംഘം ജില്ല സെക്രട്ടറി കെ. വാസുദേവൻ, എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് ഷഹീർ, എം.എസ്.എം ജില്ല പ്രസിഡന്റ് അബ്ദുൽ വാജിദ്, എസ്.ഐ.ഒ ജില്ല പ്രസിഡന്റ് അനീസ് തിരുവിഴാംകുന്ന് എന്നിവർ സംസാരിച്ചു. ്ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം സ്വാഗതവും സെക്രട്ടറിയേറ്റംഗം റസീന നന്ദിയും പറഞ്ഞു.

TAGS :

Next Story