Quantcast

പ്ലസ് വൺ ബാച്ച് അപര്യാപ്തത: 'മലപ്പുറം മെമ്മോറിയൽ' എന്ന പേരിൽ സമരം പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരമകൾ ഹാജറ വാരിയംകുന്നത്താണ് സമര പ്രഖ്യാപനം നടത്തിയത്.

MediaOne Logo

Web Desk

  • Published:

    11 May 2024 3:04 PM GMT

Plus One seat,malappuram,Fraternity movement
X

മലപ്പുറം: മലപ്പുറത്ത് ആവശ്യമായ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, വിദ്യാഭ്യാസ മേഖലയിൽ മലപ്പുറത്തോട് നിലനിൽക്കുന്ന വിവേചനം അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങൾ ഉയർത്തി 'മലപ്പുറം മെമ്മോറിയൽ' എന്ന തലക്കെട്ടിൽ പ്രക്ഷോഭ കാമ്പയിൻ പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്.

ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹൈസ്കൂൾ സമ്മേളനത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരമകൾ ഹാജറ വാരിയംകുന്നത്താണ് സമര പ്രഖ്യാപനം നടത്തിയത്. മലപ്പുറത്തോടുള്ള വിവേചനങ്ങൾ അവസാനിക്കുന്നത് വരെ പിൻമടക്കമില്ലാത്ത സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകണമെന്ന് പ്രഖ്യാപന പ്രഭാഷണത്തിൽ അവർ പറഞ്ഞു.

ജില്ലയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കണമെന്ന ആവശ്യമുയർത്തി കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ സമരങ്ങളെ കൂടുതൽ സജീവമായി മുന്നോട്ടു കൊണ്ടുപോവാനാണ് തീരുമാനമെന്ന് ഫ്രറ്റേണിറ്റി അറിയിച്ചു.

മലപ്പുറം മെമ്മോറിയലിന് കീഴിൽ പദയാത്രകൾ, കലാജാഥകൾ, ജനകീയ വിചാരണ സദസുകൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ പറഞ്ഞു. കെ.എം ഷെഫ്രിൻ, ജംഷീൽ അബൂബക്കർ, സാബിറ ശിഹാബ്, ബാസിത്ത് താനൂർ, അഫ്സൽ കാടപ്പടി പങ്കെടുത്തു.

TAGS :

Next Story