'മലബാറിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനാവസരം ഉറപ്പ് വരുത്തുക': നാളെ ഫ്രറ്റേണിറ്റിയുടെ വിദ്യാഭ്യാസ ബന്ദ്
മലബാർ ജില്ലകളോട് സർക്കാർ സ്വീകരിക്കുന്ന വിദ്യാഭ്യാസ വിവേചനത്തിലും വ്യാജ സർട്ടിഫിക്കറ്റ് നിർമാണം, സംവരണ അട്ടിമറി അടക്കം ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇടതുപക്ഷ അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്'
തിരുവനന്തപുരം: കേരളത്തിൽ ജൂണ്‍ 27ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്. മലബാർ ജില്ലകളോട് സർക്കാർ സ്വീകരിക്കുന്ന വിദ്യാഭ്യാസ വിവേചനത്തിലും വ്യാജ സർട്ടിഫിക്കറ്റ് നിർമാണം, സംവരണ അട്ടിമറി അടക്കം ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇടതുപക്ഷ അതിക്രമങ്ങളിലും സർക്കാർ അനാസ്ഥയിലും പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി സ്കൂളുകളിലും കോളജുകളിലും വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുർറഹീം അറിയിച്ചു.
രണ്ടാം ഘട്ട അലോട്ട്മെന്റ് പൂർത്തിയാകുമ്പോഴും ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളടക്കം പതിനായിരങ്ങളാണ് മലബാർ ജില്ലകളിൽ ഉപരിപഠന സാധ്യത തെളിയാതെ പുറത്തുനിൽക്കുന്നത്. വിഷയം പഠിക്കാൻ നിയോഗിച്ച കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനോ പുറത്താവുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ ബാച്ചുകൾ അനുവദിക്കാനോ സർക്കാർ ഇതുവരെയും സന്നദ്ധമായിട്ടില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് വിമര്‍ശിച്ചു.
Adjust Story Font
16