Quantcast

നിയമന അട്ടിമറി: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ്

സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    29 July 2023 1:48 PM GMT

fraternity movement
X

ഫ്രറ്റേണിറ്റി മൂവ്മെന്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ: കോളേജുകളിലെ പ്രിൻസിപ്പാൾ നിയമനം ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെട്ട് അട്ടിമറിക്കുകയാണെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ്.

66 ഗവ. കോളേജുകളിൽ 4 എണ്ണത്തിൽ മാത്രമാണ് സ്ഥിരം പ്രിൻസിപ്പൽമാരുള്ളത്. കോളേജുകളിൽ വിദ്യാർത്ഥികളുടെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട പ്രിൻസിപ്പൽമാരില്ലാത്തത് കാലങ്ങളായി നടത്തിപ്പിനെ തന്നെ ബാധിക്കുന്നു. യു.ജി.സി റെഗുലേഷൻ അനുസരിച്ചു സെലക്ഷൻ കമ്മിറ്റി തയ്യാറാക്കിയ പ്രിൻസിപ്പൽ നിയമന പട്ടിക പി.എസ്.സി അംഗം കൂടി ഉൾപ്പെട്ട ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിക്കുകയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് നിയമന ശുപാർശ നടത്തി അയച്ചുകൊടുക്കയും ചെയ്തതിന് ശേഷം പട്ടിക അട്ടിമറിക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തിയത്.

സി.പി.എം അനുകൂല അധ്യാപക സംഘടനയിൽ ഉള്ളവരെ അനർഹമായി തിരുകിക്കയറ്റാൻ വേണ്ടി യു.ജി.സി റെഗുലേഷന് വിരുദ്ധമായി അപ്പീൽ കമ്മിറ്റി രൂപീകരിച്ച് പുറത്തായവരെ വീണ്ടും ഉൾകൊള്ളിക്കാനുള്ള ശ്രമം ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടത് സർക്കാർ അധികാരമേറ്റ ശേഷം നിരവധി തട്ടിപ്പുകളും അട്ടിമറികളും ആണ് നടന്നുകൊണ്ടിരിക്കുന്നത്. പരീക്ഷ, സർട്ടിഫിക്കറ്റ്, തുടങ്ങി സംവരണം വരെ നീളുന്ന ഇടത് പക്ഷ സർക്കാരിന്റെ അട്ടിമറികളുടെയും തട്ടിപ്പുകളുടെയും മറ്റൊരു രൂപമാണ് പാർട്ടി പ്രവർത്തകരെ തിരുകി കയറ്റാൻ പ്രിൻസിപ്പൽ നിയമന അട്ടിമറിയിലൂടെ നടത്താൻ മന്ത്രി ശ്രമിക്കുന്നത്.

UGC റെഗുലേഷൻ അട്ടിമറിച്ചുള്ള നിയമന അട്ടിമറിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ നേതൃത്വം നൽകിയത് ഗുരുതരമാണ്. സത്യപ്രതിജ്ഞ ലംഘനം നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രാജി വെക്കണം. അല്ലെങ്കിൽ മുഖ്യമന്ത്രി അവരെ പുറത്താക്കണം. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ കെഎം ഷെഫ്രിൻ പറഞ്ഞു.

TAGS :

Next Story