അധ്യയന വർഷാരംഭം: റഫ ഐക്യദാർഢ്യ കാമ്പയിനുമായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
വിദ്യാർഥി പ്രതിഷേധ സംഗമങ്ങൾ, ഗസ്സ സ്‌ക്വയറുകൾ, ഐക്യദാർഢ്യ ബാഡ്ജ് വിതരണം തുടങ്ങിയ പരിപാടികൾ കാമ്പയിൻ്റെ ഭാഗമായി നടക്കും
കണ്ണൂർ: റഫയിൽ ടെൻ്റുകളിൽ കഴിയുന്ന അഭയാർഥികൾക്കുനേരെ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലകളുടെ പശ്ചാത്തലത്തിൽ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് റഫ ഐക്യദാർഢ്യ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ പറഞ്ഞു. പഴയങ്ങാടി വാദിഹുദ കാമ്പസിൽ നോർത്ത് സോൺ കാമ്പസ് ലീഡേഴ്സ് മീറ്റ് "ഫ്രറ്റേൺ '24" ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച് ഫലസ്തീന് സ്വാതന്ത്ര്യം നൽകുക, വംശഹത്യ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് കാമ്പയിൻ സംഘടിപ്പിക്കുക. വിദ്യാർഥി പ്രതിഷേധ സംഗമങ്ങൾ, ഗസ്സ സ്‌ക്വയറുകൾ, ഐക്യദാർഢ്യ ബാഡ്ജ് വിതരണം തുടങ്ങിയ പരിപാടികൾ കാമ്പയിൻ്റെ ഭാഗമായി നടക്കും. നോർത്ത് സോൺ കാമ്പസ് ലീഡേഴ്സ് മീറ്റ് സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ ഉദ്ഘാടനം ചെയ്തു.
ഇഫ്‌ലു യൂനിയൻ ജനറൽ സെക്രട്ടറി റന ബഷീർ, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി തഷ്‌രീഫ് എന്നിവർ സംസാരിച്ചു. കെ.കെ അഷ്റഫ്, റാനിയ സുലൈഖ, നഈം ഗഫൂർ, അൻവർ സലാഹുദ്ദീൻ, എ.എച്ച് ഷിയാസ്, അൻഷാദ് കുന്നക്കാവ്, എം. മുഹമ്മദ് അജ്മൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
Summary: Fraternity Movement State President KM Shefrin said that the organization will organize Rafah solidarity campaign on the occasion of the commencement of the academic year.
Adjust Story Font
16