ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കാനുള്ള ഗവർണറുടെ നീക്കങ്ങൾ അനുവദിക്കില്ല- ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
ആർഎസ്എസിനുവേണ്ടി അത്യധ്വാനം ചെയ്യുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവെച്ച് കേരളം വിടണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ അജണ്ടങ്ങൾ നടപ്പാക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങൾ അനുവദിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. സംസ്ഥാനത്തെ ഒമ്പത് സർവ്വകലാശാലകളിലെ വി.സിമാർ നാളെ രാവിലെ 11:30നു മുമ്പായി രാജിവെക്കണമെന്ന ഗവർണറുടെ ഉത്തരവിനെ ചെറുത്ത് തോൽപ്പിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു. ആർഎസ്എസിനു വേണ്ടി രാജ്ഭവനും ഇരിക്കുന്ന പദവിയും ദുരുപയോഗം ചെയ്യുകയാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നത്. ഗവർണർക്കെതിരായി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവരണമെന്നും ആർഎസ്എസിനുവേണ്ടി അത്യധ്വാനം ചെയ്യുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവെച്ച് കേരളം വിടണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ, ജനറൽ സെക്രട്ടറി കെ.കെ അഷ്റഫ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16