Quantcast

'ആർ.എസ്.എസ് അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുന്നു': ഗവർണർ രാജി വയ്ക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

ആവശ്യമുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

MediaOne Logo

Web Desk

  • Updated:

    2022-10-24 15:39:32.0

Published:

24 Oct 2022 3:34 PM GMT

ആർ.എസ്.എസ് അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുന്നു: ഗവർണർ രാജി വയ്ക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
X

കോഴിക്കോട്: സംസ്ഥാനത്തെ ഒമ്പത് സർവ്വകലാശാലകളിലെ വിസിമാർ രാജിവെക്കണമെന്ന ഗവർണറുടെ ഉത്തരവ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാനുള്ള നീക്കമാണ്. ആർ.എസ്‌. എസിനു വേണ്ടി അത്യധ്വാനം ചെയ്യുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ രാജി വെക്കണം എന്നാവശ്യപെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

കേരള ഗവർണർ താനിരിക്കുന്ന സ്ഥാനത്തിനു യോജിക്കാത്ത പ്രവർത്തനങ്ങളാണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും കേരളത്തിലെ ഒൻപത് വിസിമാരോട് രാജി വെക്കാൻ ആവശ്യപ്പെട്ടതും, ഒരുവിഭാഗം മാധ്യമങ്ങളെ മാത്രം വിളിച്ചു പത്ര സമ്മേളനം നടത്തിയതുമടക്കമുള്ള ഗവർണറുടെ പ്രവർത്തനങ്ങൾ ആർ. എസ്. എസ് അജണ്ടകൾ നടപ്പിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ അഷ്‌റഫ്‌ പറഞ്ഞു. കേരള സമൂഹം അതിനെ ഒറ്റക്കെട്ടായി ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഷെഫ്രിൻ കെ. എം,ഫസ്ന മിയാൻ,കോഴിക്കോട് ജില്ല പ്രസിഡന്റ്‌ മുനീബ് എലങ്കമൽ എന്നിവർ സംസാരിച്ചു.

TAGS :

Next Story