'60 കോടി നിക്ഷേപം വാങ്ങി വഞ്ചിച്ചു'; സോണ്ട എംഡി രാജ് കുമാറിനെതിരെ വഞ്ചനാ പരാതി
ജർമൻ സ്വദേശികളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്
കൊച്ചി: ബ്രഹ്മപുരത്ത് ബയോമൈനിംഗ് കരാറെടുത്ത സോണ്ട കമ്പനി എം.ഡി രാജ്കുമാർ ചെല്ലപ്പൻ വഞ്ചിച്ചതായി ബിസിനസ് പങ്കാളികളുടെ പരാതി. സോണ്ടയിൽ അറുപത് കോടി മുടക്കിയ ജർമൻ സ്വദേശികളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ ഇതു സംബന്ധിച്ച ചോദ്യത്തിന് രാജ്കുമാർ ചെല്ലപ്പന്റെ മറുപടി യുക്തിസഹമായിരുന്നില്ല.
സോണ്ട കമ്പനിയിലെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ പാട്രിക് ബോവർ , ഡെന്നിസ് ഈപ്പൻ എന്നിവരാണ് രാജ്കുമാറിനെതിരെ വഞ്ചനാ പരാതിയുമായി രംഗത്തുള്ളത്. 2018 ൽ വായ്പയായും ഇക്വിറ്റിയായും അറുപത് കോടി രൂപ രാജ്കുമാറിന് നൽകി .
2019 മുതൽ പണം തിരിച്ചു തരാമെന്ന വ്യവസ്ഥ പാലിച്ചില്ല. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളോ കരാറുകളോ തങ്ങളെ അറിയിക്കുന്നില്ലെന്നുമാണ് പരാതിയിലുള്ളത്. കമ്പനിയുടെ ആസ്ഥാനമുള്ള ബെംഗളുരുവിലെ ഹലാസൂർഗേറ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിട്ടുള്ളത്.
ഡെന്നിസ് ഈപ്പനും പാട്രിക് ബോവറും നൽകിയ വഞ്ചനാ കേസ് സംബന്ധിച്ച ചോദ്യത്തിന് രാജ്കുമാർ ചെല്ലപ്പന്റെ മറുപടി യുക്തിസഹമായിരുന്നില്ല. ബ്രഹ്മപുരം തീപിടിത്തത്തിന് എട്ടുമാസം മുൻപാണ് ഡെന്നിസും ബോവറും പൊലീസിൽ പരാതി നൽകുന്നത്. ഈ പരാതിയാണ് തീപിടിത്തം മൂലമുണ്ടായ ആശങ്കയെന്ന വ്യാജം പറഞ്ഞ് രാജ്കുമാർ രക്ഷപ്പെടാൻ ശ്രമിച്ചത്.
Adjust Story Font
16