Quantcast

ധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പ്; കെ.പി.സി.സി സെക്രട്ടറിക്ക് സസ്പെൻഷൻ

ഏഴ് കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിലാണ് ഇയാൾ അറസ്റ്റിലായത്

MediaOne Logo

Web Desk

  • Published:

    15 Aug 2024 1:34 PM GMT

Fraud in a financial institution; Suspension for KPCC Secretary
X

തൃശൂർ: ഹീവാൻ ധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പ് കേസിൽ കെ.പി.സി.സി സെക്രട്ടറി സി. എസ്. ശ്രീനിവാസനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് സസ്‌പെൻഡ് ചെയ്തത്. കേസിൽ ശ്രീനിവാസൻ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഏഴ് കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിലാണ് ഇയാൾ അറസ്റ്റിലായത്.

കേസ് പൊതുസമൂഹത്തില്‍ കോണ്‍ഗ്രസിന് വലിയ അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരനാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിയിൽ ഹാജരാക്കിയ ശ്രീനിവാസനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കി.

TAGS :

Next Story