സിനിമ ഛായാഗ്രാഹകൻ സാലു ജോർജിന്റെ മകന്‍റെ വോട്ട് മറ്റൊരാള്‍ ചെയ്തു; പൊന്നുരുന്നിക്കു പിന്നാലെ ഇടപ്പള്ളിയിലും കള്ളവോട്ട് പരാതി
കാനഡയിലുള്ള സാലി ജോസഫിന്റെ പേരിലാണ് കള്ളവോട്ട് ചെയ്തത്. സാലിയുടെ പേരിലുള്ള വ്യാജ ആധാർ കാർഡ് വോട്ട് ചെയ്യാനെത്തിയയാളുടെ കൈവശമുണ്ടായിരുന്നു
തൃക്കാക്കര: ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 17-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നെന്ന് ആരോപണവുമായി യു.ഡി.എഫ്. കാനഡയിലുള്ള സാലി ജോസഫിന്റെ പേരിലാണ് കള്ളവോട്ട് ചെയ്തത്. സാലിയുടെ പേരിലുള്ള വ്യാജ ആധാർ കാർഡ് വോട്ട് ചെയ്യാനെത്തിയ ആളുടെ കൈവശമുണ്ടായിരുന്നു.
സിനിമ ഛായാഗ്രാഹകൻ സാലു ജോർജിന്റെ മകനാണ് സാലി ജോസഫ്. ചലഞ്ച് ചെയ്യാൻ കഴിയുന്നതിന് മുൻപ് വോട്ടുചെയ്തയാൾ രക്ഷപ്പെട്ടുവെന്ന് യു.ഡി.എഫ് ഏജൻറ് പറഞ്ഞു. സംഭവമറിഞ്ഞ് യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസും കോൺഗ്രസ് നേതാക്കളും സ്ഥലത്തെത്തി.
അതേസമയം, പൊന്നുരുന്നി 66-ാം വാർഡിൽ കള്ളവോട്ടിനുള്ള ശ്രമം നടന്നുവെന്ന് വ്യക്തമാക്കി പ്രിസൈഡിങ് ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പിറവം പാമ്പാക്കുട സ്വദേശി ആൽബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തൃക്കാക്കരയിലെ പൊന്നുരുന്നി ക്രിസ്ത്യൻ കോൺവെൻറ് സ്‌കൂൾ ബൂത്തിലാണ് കള്ളവോട്ടിന് ശ്രമം നടന്നത്. സ്ഥലത്തില്ലാത്ത സഞ്ജു ടി.എസ് എന്നയാളുടെ പേരിലാണ് ആൽബിൻ വോട്ട് ചെയ്യാൻ ശ്രമിച്ചത്.
Adjust Story Font
16