Quantcast

പൊതു ഇടങ്ങളില്‍ ഫ്രീ വൈഫൈ, പാവപ്പെട്ടവര്‍ക്ക് അതിവേഗ ഇന്‍റര്‍നെറ്റ് സൗജന്യ ഇന്‍റര്‍നെറ്റ്; നയപ്രഖ്യാപനപ്രസംഗം പുരോഗമിക്കുന്നു

നിരവധി ജനക്ഷേമ പദ്ധതികളാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരാമര്‍ശിച്ചത്. പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഗവര്‍ണര്‍

MediaOne Logo

Web Desk

  • Updated:

    2021-05-28 06:02:06.0

Published:

28 May 2021 5:33 AM GMT

പൊതു ഇടങ്ങളില്‍ ഫ്രീ വൈഫൈ, പാവപ്പെട്ടവര്‍ക്ക് അതിവേഗ ഇന്‍റര്‍നെറ്റ് സൗജന്യ  ഇന്‍റര്‍നെറ്റ്; നയപ്രഖ്യാപനപ്രസംഗം പുരോഗമിക്കുന്നു
X

രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ നയപ്രഖ്യാപനപ്രസംഗം സഭയില്‍ പുരോഗമിക്കുകയാണ്. നിരവധി ജനക്ഷേമ പദ്ധതികളാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരാമര്‍ശിച്ചത്. പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ''കഴിഞ്ഞ സര്‍ക്കാറിന്‍റെ ജനക്ഷേമ, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതായിരിക്കും പുതിയ സര്‍ക്കാര്‍. അതിനുള്ള ജനവിധി നേടിയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. കോവിഡ് ഒന്നാം ഘട്ടത്തില്‍ 200 കോടിയുടെ പാക്കേജ് നടപ്പിലാക്കി. എല്ലാവർക്കും വാക്സിൻ നൽകണമെന്നാണ് സർക്കാർ നയം. അതുകൊണ്ട് തന്നെ കോവിഡ് വാക്സിന്‍ സൌജന്യമായി തുടരും. വാക്സിന് ആഗോള ടെന്‍റര്‍ വിളിച്ചത് ഇതിന്‍റെ ഭാഗമാണ്. സ്ത്രീസമത്വം, മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായ പ്രവർത്തനമായിരിക്കും സര്‍ക്കാര്‍ കാഴ്ച്ച വെക്കുക. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാമ്പത്തിക പ്രതിസന്ധിയിലും സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തു. കോവിഡ് മരണ നിരക്ക് കുറച്ചുനിർത്താൻ സര്‍ക്കാറിന് കഴിഞ്ഞുവെന്നും ഗവര്‍ണര്‍ പറഞ്ഞു.


നയപ്രഖ്യാപനപ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍


  • അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം 50 ശതമാനം ഉയര്‍ത്തും
  • കൃഷി ഭവനുകള്‍ സ്മാര്‍ട്ട് കൃഷിഭവനുകളാക്കും
  • നഗരകേന്ദ്രീകൃത കൃഷിക്കും മുന്‍ഗണന നല്‍കും
  • നെല്ലുല്‍പാദനം വര്‍ധിപ്പിക്കാന്‍ ബ്ലോക്ക് തല സമിതികള്‍ രൂപീകരിക്കും
  • കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില നിശ്ചയിക്കും
  • 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ ആംബുലന്‍സുകള്‍ അനുവദിക്കും
  • വെറ്റിനറി സേവനങ്ങള്‍ക്ക് 1206 ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍ ആയുഷ് വകുപ്പിന് കീഴില്‍ തുടങ്ങും
  • കോവിഡ് രോഗികള്‍ക്കായി ഭേഷജം ആയുര്‍വേദ പദ്ധതി നടപ്പിലാക്കും
  • പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സഹായം നല്‍കും
  • കോവിഡ് പ്രതിരോധം: ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങള്‍ വിശദമായ പദ്ധതി തയ്യാറാക്കും
  • എസ്.സി.എസ്ടി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കും
  • ശബരിമല ഇടത്താവളം വികസനം കിഫ്-ബി വഴി പൂര്‍ത്തിയാക്കും
  • റൂറല്‍ ആര്‍ട്ട് ഹബ് എന്ന പേരില്‍ 14 കരകൗശല വില്ലേജുകള്‍ ആരംഭിക്കും
  • കേരള കള്‍ച്ചറല്‍ മ്യൂസിയം സ്ഥാപിക്കും
  • പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കും
  • എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് ഫയലിങ് നടപ്പിലാക്കും
  • കെ ഫോണ്‍ വഴി സര്‍ക്കാര്‍ സ്ഥാപനങ്ങളെ ബന്ധിപ്പിക്കും
  • പാവപ്പെട്ടവര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യം
  • സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക്
  • വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിക്കും
  • കര്‍ഷകരില്‍ നിന്ന് നേരിട്ടുള്ള സംഭരണത്തിന് മുന്‍ഗണന നല്‍കും
  • സപ്ലെകോ ഓണ്‍ലൈന്‍ ഹോം ഡെലിവറി കൂടുതല്‍ വിപുലമാക്കും
  • ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ പാലസ് നവീകരണം ഉടന്‍ ആരംഭിക്കും
  • ഹൈടെക് സൈബര്‍ സെക്യൂരിറ്റി സെന്റര്‍ തിരുവനന്തപുരത്ത് ആരംഭിക്കും

TAGS :

Next Story