Quantcast

സ്വാതന്ത്ര്യ സമര സേനാനി ഗോപിനാഥൻ നായർ അന്തരിച്ചു

പത്മശ്രീ അടക്കം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-07-05 16:22:52.0

Published:

5 July 2022 4:20 PM GMT

സ്വാതന്ത്ര്യ സമര സേനാനി ഗോപിനാഥൻ നായർ അന്തരിച്ചു
X

തിരുവനന്തപുരം: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ ഗോപിനാഥൻ നായർ അന്തരിച്ചു. 100 വയസ്സായിരുന്നു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. പഠനകാലത്ത് തന്നെ ബ്രിട്ടീഷ് വിരുദ്ധ പോരട്ടങ്ങളുടെ ഭാഗമായ ഗോപിനാഥൻ നായർ ജയിൽ വാസം അനുഷ്ഠിച്ചു. പത്മശ്രീ അടക്കം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.

1922 ജൂലൈ ഏഴിന് നെയ്യാറ്റിൻകരയിലായിരുന്നു ജനനം. വിദ്യാഭ്യാസ കാലത്തു തന്നെ ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായി. പിന്നീട് കേരളത്തിലെത്തിയ ഗാന്ധിജിയെ നേരിൽ കണ്ടത് ഗോപിനാഥൻ നായരുടെ ജീവിതത്തെ മാറ്റിമറിച്ചു. കോളേജ് കാലം മുതൽക്ക് സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു.

ഗാന്ധിയൻ സന്ദേശവുമായി രാജ്യത്തുടനീളം സഞ്ചരിച്ചിട്ടുണ്ട്. പഞ്ചാബിൽ സിഖ് - ഹിന്ദു സംഘർഷ സമയത്ത് ശാന്തി സന്ദേശവുമായി സന്ദർശിച്ചിരുന്നു. 1951ൽ കെ കേളപ്പന്റെ അധ്യക്ഷതയിൽ രൂപം കൊണ്ട ഗാന്ധി സ്മാരക നിധിയിൽ സ്ഥാപക അംഗമായി. പിന്നീട് ഗാന്ധി സ്മാരക നിധിയുടെ അധ്യക്ഷ സ്ഥാനത്തത്തെി.

ഭൂദാനയജ്ഞത്തിന് നേതൃത്വം നൽകിയ വിനോബ ഭാവെയുടെ പദയാത്രയിൽ പങ്കെടുത്തിരുന്നു. ബംഗ്ലാദേശ് കലാപ കാലത്ത് ഇന്ത്യയിലേക്ക് പ്രവഹിച്ച അഭയാർഥികളുടെ ക്യാമ്പുകളിലെത്തി സന്നദ്ധ പ്രവർത്തനം നടത്തി. ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തിൽ പ്രസിഡന്റായി പ്രവർത്തിച്ചു. അവസാന കാലത്തും പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു. മാറാട് കലാപ കാലത്ത് പ്രദേശത്ത് സമാധാന ശ്രമങ്ങൾക്ക് മുൻകൈ എടുത്തവരിൽ പ്രമുഖനാണ്.

TAGS :

Next Story