Quantcast

മണ്ഡലത്തിലെ സർക്കാർ പരിപാടികളിൽ നിന്നും ഒഴിവാക്കുന്നു; സ്പീക്കർക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

നിയമസഭാംഗമെന്ന നിലയിൽ കടുത്ത അവഹേളനം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്കാണ് പരാതി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2024-10-30 07:21:35.0

Published:

30 Oct 2024 6:46 AM GMT

chandy oommen
X

തിരുവനന്തപുരം: മണ്ഡലത്തിലെ സർക്കാർ പരിപാടികളിൽ നിന്നും ഒഴിവാക്കുന്നതായി ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ പരാതി. നിയമസഭാംഗമെന്ന നിലയിൽ കടുത്ത അവഹേളനം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്കാണ് പരാതി നൽകിയത്.

ഉപജില്ലാ കലോത്സവത്തിന്‍റെ ഭാഗമായി നിയോജകമണ്ഡലത്തിലെ മണർകാട് സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതും വേദിയിൽ അവസരം തരാത്തതും നിയമസഭാംഗമെന്ന പദവിയോടു കാണിച്ച അവഹേളനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. വിഷയം പരിഗണിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും സ്പീക്കർക്ക് നൽകിയ കത്തിൽ പറയുന്നു.

കോട്ടയം ജില്ലയിൽ നടക്കുന്ന പരിപാടികളിൽ സ്ഥിരമായി രണ്ട് മന്ത്രിമാർ മാത്രമാണ് പങ്കെടുക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. മന്ത്രി ഉത്ഘാടകനായ പരിപാടിക്ക് എംഎല്‍എ അധ്യക്ഷൻ ആവണം എന്നത് പ്രോട്ടോകോൾ ആണ്. എംഎല്‍എ സ്ഥലത്തില്ലെന്ന ന്യായമാണ് സംഘാടകർ പറയുന്നത്. എന്നാൽ പരിപാടികൾ തന്നെ അറിയിക്കാറില്ല എന്നതാണ് സത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



മണർകാട് സെന്‍റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ കലോത്സവ ഉദ്ഘാടനം, ഭിന്നശേഷി കലോത്സവം സമാപനം എന്നീ യോഗങ്ങളിൽ നിന്നാണ് കഴിഞ്ഞ ദിവസം സ്ഥലം എംഎൽഎയും സംഘാടക സമിതി രക്ഷാധികാരി കൂടിയായ ചാണ്ടി ഉമ്മനെ ഒഴിവാക്കിയത്. രാവിലെ നടന്ന സമ്മേളനം മന്ത്രി വി.എൻ വാസവനും ഭിന്നശേഷി കലോത്സവം സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ.പി.ടി ബാബുരാജുമാണ് ഉദ്ഘാടനം ചെയ്തത്. ഇതിനെതിരെ ചാണ്ടി ഉമ്മന്‍ പ്രതിഷേധിച്ചിരുന്നു.



TAGS :

Next Story