കണ്ണൂരിൽ നിന്ന് പിടികൂടിയത് 38,000 ലിറ്റർ ഡീസൽ; മാഹിയിൽ നിന്ന് ഇന്ധനക്കടത്ത് വർധിക്കുന്നു
പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിൽ നിന്നാണ് ടാങ്കറുകളിൽ വൻ തോതിൽ എണ്ണ കടത്തുന്നത്
കണ്ണൂർ: ഇന്ധന വില കുറഞ്ഞതോടെ മാഹിയിൽ നിന്നുള്ള ഡീസൽ, പെട്രോൾ കടത്ത് വർധിക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം കണ്ണൂരിൽ നിന്ന് പിടികൂടിയത് 38,000 ലിറ്റർ ഡീസലാണ്. പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിൽ നിന്നാണ് ടാങ്കറുകളിൽ വൻ തോതിൽ എണ്ണ കടത്തുന്നത്. പെട്രോൾ ലിറ്ററിന് കേരളത്തിൽ 105.84 രൂപയാണെങ്കിൽ മാഹിയിൽ 93.78 രൂപയാണ വില. 12.06 രൂപയാണ് വ്യത്യാസം. ഡീസലിന് കണ്ണൂരിൽ 94.79 രൂപയും മാഹിയിൽ 83.70 രൂപയാണ് വില.
വിലയിലുള്ള ഈ അന്തരമാണ് എണ്ണ കടത്ത് സജീവമാകൻ കാരണം. കേന്ദ്ര സർക്കാർ വില കുറച്ചതിന് പിന്നാലെ പോണ്ടിച്ചേരി സർക്കാരും നികുതി ഇളവ് പ്രഖ്യാപിച്ചതോടെയാണ് മാഹിയിൽ പെട്രോൾ, ഡീസൽ വില കുത്തനെ ഇടിഞ്ഞത്. പിന്നാലെയാണ് മാഹി കേന്ദ്രീകരിച്ചു എണ്ണ കടത്ത് സംഘങ്ങളും സജീവമായത്. പള്ളൂർ, പന്തക്കൽ, പാറാൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് പ്രധാനമായും വൻ തോതിൽ എണ്ണ കടത്തുന്നത്. കഴിഞ്ഞ നാല് ദിവസങ്ങൾക്കുള്ളിൽ മാത്രം കണ്ണൂർ ജില്ലയിൽ നിന്നും പോലീസ് പിടിച്ചെടുത്തത് 38000 ലിറ്റർ ഡീസൽ. 36 ലക്ഷത്തോളം രൂപയാണ് പിടിച്ചെടുത്ത ഡീസലിന്റെ വിപണി വില. മറ്റ് ജില്ലകളിലും സമാനമായ നിരവധി കേസുകൾ ഉണ്ട്.
10000 ലിറ്റർ ഡീസൽ മാഹി അതിർത്തി നടത്തിയാൽ ലഭിക്കുക ഒരു ലക്ഷം രൂപക്ക് മുകളിലാണ് . ഈ വൻ ലാഭം മുന്നിൽ കണ്ടാണ് മാഹി കേന്ദ്രരീകരിച്ച് വൻ എണ്ണ കടത്ത് സംഘം പ്രവർത്തിക്കുന്നത്. മാഹിയിലെ ചില പമ്പ് ഉടമകളുടെ സഹായവും ഇവർക്ക് ലഭിക്കുന്നുണ്ടന്നാണ് സൂചന. മറിച്ചു കടത്തുന്ന എണ്ണയിൽ ഭൂരിഭാഗവും എറണാകുളം, തൃശൂർ ഭാഗങ്ങളിലേക്കാണ് കൊണ്ടു പോകുന്നതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്
Adjust Story Font
16