Quantcast

‌എലത്തൂരിലെ ഇന്ധന ചോർച്ച; HPCLനെതിരെ കേസെടുത്തു

'വലിയ ദുരന്തത്തിലേക്ക് പോകാൻ സാധ്യതയുണ്ടായിരുന്നു, അതുണ്ടാകാതിരുന്നത് ഭാഗ്യം'

MediaOne Logo

Web Desk

  • Published:

    5 Dec 2024 10:08 AM GMT

‌എലത്തൂരിലെ ഇന്ധന ചോർച്ച; HPCLനെതിരെ കേസെടുത്തു
X

കോഴിക്കോട്: എലത്തൂർ HPCLലെ ഇന്ധന ചോർച്ചയിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, HPCL അധികൃതർ എന്നിവർ യോഗത്തിനെത്തി. മെക്കാനിക്കൽ & ഇലക്ട്രോണിക്കൽ സംവിധാനത്തിലെ തകരാറാണ് കാരണമെന്ന് യോഗത്തിന് ശേഷം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു. HPCLന് ​ഗുരുതര വീഴ്ചയുണ്ടായെന്നും ഫാക്ടറീസ് ആക്ട് പ്രകാരം കേസെടുത്തെന്നും കലക്ടർ കൂട്ടിച്ചേർത്തു.

'ഇന്ധനം നിറയ്ക്കുന്ന സമയത്ത് അളവ് കൂടിയത് കാണിച്ചില്ല. തോടുകളിലും പുഴയിലും ഡീസൽ എത്തി മലിനമായി, വെള്ളത്തിൽ നിന്ന് ഡീസൽ മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ജലസ്രോതസ്സും വൃത്തിയാക്കണം, മണ്ണിൽ ഇറങ്ങിയ ഇന്ധനാവശിഷ്ടങ്ങളും മാറ്റേണ്ടതുണ്ട്. വെള്ളത്തിലെയും മണ്ണിൻ്റെയും മലിനീകരണ തോത് പരിശോധിക്കും.'- കലക്ടർ പറഞ്ഞു.

'വലിയ ദുരന്തത്തിലേക്ക് പോകാൻ സാധ്യതയുണ്ടായിരുന്നു, അതുണ്ടാകാതിരുന്നത് ഭാഗ്യമാണ്. സർക്കാറിന് റിപ്പോർട്ട് നൽകും, സർക്കാറാണ് നടപടിയെടുക്കേണ്ടത്. തകരാർ പെട്ടെന്ന് കണ്ടെത്താൻ HPCL ന് കഴിഞ്ഞില്ല. HPCL ന് ഉത്തരവാദിത്തമുണ്ട്, 1500 ലിറ്റർ ഡീസലാണ് ചോർന്നത്, ഇത്രയും ചോർന്നതിന് ശേഷമാണ് മനസ്സിലായത്.'- കലക്ടർ കൂട്ടിച്ചേർത്തു.

ചോർച്ചയിൽ HPCLന് ഗുരുതര വീഴ്ചയെന്ന് ഡെപ്യൂട്ടി കലക്ടർ ഇ. അനിതകുമാരി പറഞ്ഞിരുന്നു. ചോർച്ച പൂർണമായും തടയാൻ സാധിച്ചില്ലെന്നും ശാശ്വത പരിഹാരം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

TAGS :

Next Story