മറിഞ്ഞ ബൈക്ക് വീണ്ടും സ്റ്റാർട്ട് ചെയ്യവേ ഇന്ധനം ചോർന്ന് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം
പേരാമംഗലം സ്വദേശി വിഷ്ണു ആണ് മരിച്ചത്
തൃശൂർ: കൊട്ടേക്കാട് ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണു ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞ ശേഷം വീണ്ടും സ്റ്റാർട്ട് ചെയ്തപ്പോൾ ടാങ്കിൽ നിന്ന് ചോർന്ന ഇന്ധനത്തിന് തീ പിടിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.
ഇന്നലെ രാത്രി ഒൻപത് മണിയോടുകൂടിയായിരുന്നു അപകടം സംഭവിച്ചത്. കോർപറേഷനിലെ മാലിന്യ സംസ്കരണ പ്ലാൻ്റിൽ താൽക്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടസ്ഥലത്തുവച്ച് 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത വിഷ്ണുവിനെ പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Next Story
Adjust Story Font
16