Quantcast

പെട്രോളിനും ഡീസലിനും ഇന്നും കൂട്ടി

തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് വില കൂടുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-05-16 06:24:39.0

Published:

16 May 2021 2:54 AM GMT

പെട്രോളിനും ഡീസലിനും ഇന്നും കൂട്ടി
X

രാജ്യത്ത് പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. കേരളത്തിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് 94.56 രൂപയാണ് വില. ഡീസലിന് 89.47 രൂപയും.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 92.51 രൂപയാണ് വില. ഡീസലിന് 87.49 രൂപയും. കോഴിക്കോട് പെട്രോളിന് 92.90 രൂപയും ഡീസലിന് 87.90 രൂപയുമാണ് ഇന്നത്തെ വില. 9 ദിവസംകൊണ്ട് പെട്രോളിന് രണ്ട് രൂപ 40 പൈസയും ഡീസലിന് രണ്ട് രൂപ 74 പൈസയുമാണ് വർധിച്ചത്

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഇന്ധനവില വോട്ടെണ്ണലോടുകൂടിയാണ് വീണ്ടും മുകളിലേക്ക് ഉയരാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്‍റെ വില വര്‍ധിക്കുന്നതാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വര്‍ധിക്കുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.

TAGS :

Next Story