Quantcast

സംസ്ഥാനത്ത് ഇന്ധനവിതരണം തടസപ്പെടും: സർവീസുകൾ നിർത്തിവെക്കാൻ എണ്ണക്കമ്പനികൾ

തിങ്കളാഴ്ച മുതൽ എണ്ണക്കമ്പനികളായ ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ സർവീസുകൾ നിർത്തിവെക്കാൻ ലോറി ഉടമകളുടെ തീരുമാനം.

MediaOne Logo

Web Desk

  • Updated:

    2022-03-19 10:21:33.0

Published:

19 March 2022 10:18 AM GMT

സംസ്ഥാനത്ത് ഇന്ധനവിതരണം തടസപ്പെടും: സർവീസുകൾ നിർത്തിവെക്കാൻ എണ്ണക്കമ്പനികൾ
X

തിങ്കളാഴ്ച മുതൽ എണ്ണക്കമ്പനികളായ ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ എന്നിവയുടെ സർവീസുകൾ നിർത്തിവെക്കാൻ ലോറി ഉടമകളുടെ തീരുമാനം. 13 ശതമാനം സർവീസ് ടാക്സ് നല്‍കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തിൽ ആണ് സർവീസുകള്‍ നിർത്തിവെക്കുന്നതെന്ന് ലോറി ഉടമകള്‍ പറഞ്ഞു.

സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ലോറി ഉടമകൾ ആവശ്യപ്പെട്ടു. അറുന്നൂറിലധികം ലോറികളാണ് തിങ്കളാഴ്ച മുതല്‍ പണിമുടക്കുകയെന്ന് പെട്രോളിയം പ്രൊഡക്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ അറിയിച്ചു. 13 ശതമാന സര്‍വ്വീസ് ടാക്‌സ് നല്‍കണമെന്ന നിര്‍ദ്ദേശത്തിലാണ് പ്രതിഷേധം. നികുതി തുക കെട്ടിവെക്കാന്‍ ലോറി ഉടമകള്‍ പ്രാപ്തരല്ലെന്നും അസോസിയേഷന്‍ പറയുന്നു.

കമ്പനി ഉടമകളുമായി നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോറി ഉടമകള്‍ സമരത്തിലേക്ക് കടക്കുന്നത്.

TAGS :

Next Story