ഇന്ന് സമ്പൂർണ ലോക്ഡൗൺ; അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി
രണ്ടര മാസത്തെ വാരാന്ത്യ ലോക്ഡൗണിന് ശേഷം ഇന്നലെ കടകൾ തുറന്നു
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. രണ്ടര മാസത്തെ വാരാന്ത്യ ലോക്ഡൗണിന് ശേഷം ഇന്നലെ കടകൾ തുറന്നു. ഇന്ന് അവശ്യ സർവീസുകൾക്ക് മാത്രം പ്രവർത്തിക്കാം. കെ.എസ്.ആർ.ടി.സി. സർവീസും ഉണ്ടായിരിക്കില്ല.
അതേസമയം കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.മാളുകള്‍ ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തുറക്കും. ഓണത്തിരക്ക് മുന്‍കൂട്ടി കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിംഗ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കാം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പതു മണി വരെ വരെ പ്രവര്‍ത്തനാനുമതി. ബുധനാഴ്ച മുതലാണ് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കുക.
Next Story
Adjust Story Font
16