'ഭക്ഷണത്തിന് 16 ലക്ഷം രൂപ, കേക്കിന് 1.20 ലക്ഷം രൂപ; മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവൽസര വിരുന്നിനുള്ള പണം അനുവദിച്ചു
ഈ മാസം ഒന്നിനാണ് പൊതുഭരണ വകുപ്പിൽ നിന്ന് ഉത്തരവിറങ്ങിയത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്രിസ്മസ്-പുതുവൽസര വിരുന്നിന് ചെലവായ പണം അനുവദിച്ച് ഉത്തരവിറങ്ങി. ഭക്ഷണത്തിനും മസ്ക്കറ്റ് ഹോട്ടലിലെ മറ്റ് ക്രമീകരണത്തിനുമായി 16.08 ലക്ഷം രൂപയാണ് ചിലവാക്കിയത്. ഇത് കഴിഞ്ഞ തവണത്തേക്കാൾ 7 ലക്ഷം രൂപ കൂടുതലാണ് . പൗരപ്രമുഖർക്ക് ക്രിസ്മസ് കേക്ക് നൽകിയതിന് 1.20 ലക്ഷം രൂപയും കൂടി അനുവദിച്ചു. ക്ഷണക്കത്തിന് 10,725 രൂപയും ചെലവായി. ഈ മാസം ഒന്നിനാണ് പൊതുഭരണ വകുപ്പിൽ നിന്ന് ഉത്തരവിറങ്ങിയത്.
മുഖ്യമന്ത്രി വിളിച്ച ക്രിസ്മസ് വിരുന്നിലേക്ക് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നില്ല. രാജ്ഭവനിൽ നടന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെ ക്രിസ്മസ് വിരുന്നിനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം സർക്കാറും പ്രതിപക്ഷവും നിരസിച്ചത് വലിയ വാർത്തയായിരുന്നു.
Next Story
Adjust Story Font
16