Quantcast

കെ.പി യോഹന്നാന്‍റെ സംസ്കാരം തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നടത്താന്‍ തീരുമാനം

തിരുവല്ലയിലെ ആസ്ഥാനത്ത് ചേർന്ന സിനഡ് യോഗത്തിലാണ് തീരുമാനം

MediaOne Logo

Web Desk

  • Published:

    10 May 2024 1:44 AM

kp yohannan
X

കെ.പി യോഹന്നാന്‍

കോട്ടയം: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും അധ്യക്ഷനുമായ കെ.പി യോഹന്നാന്‍റെ സംസ്കാരം തിരുവല്ലയിലെ സഭ ആസ്ഥാനത്ത് തന്നെ നടത്തും. തിരുവല്ലയിലെ ആസ്ഥാനത്ത് ചേർന്ന സിനഡ് യോഗത്തിലാണ് തീരുമാനം. അമേരിക്കയിലെ ഡാലസിൽ വച്ച് വാഹനാപകടത്തിൽ മരിച്ച ഇദ്ദേഹത്തിന്‍റെ ഭൗതികശരീരം അമേരിക്കയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ട് വേണം നാട്ടിലേക്ക് എത്തിക്കാൻ. അതിനാൽ എട്ടു മുതൽ 10 ദിവസത്തിനുള്ളിലാണ് ചടങ്ങുകൾ നടത്താൻ ശ്രമിക്കുന്നത് .

ഭൗതിക ശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന തിയതി നാളെ കൊണ്ട് തീരുമാനിക്കാനും സാധിക്കുമെന്ന് സഭാ വക്താവ് ഫാദർ സിജോ പന്തപള്ളിൽ അറിയിച്ചു. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും വരെ ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ താൽക്കാലിക ഭരണ ചുമതല ഒൻപതംഗ ബിഷപ്പ് കൗൺസിലില്‍ ആയിരിക്കുമെന്നും കൗൺസിലിന്‍റെ നേതൃത്വം സാമുവേൽ മാർ തിയോഫിലിസ് തിരുമേനിക്ക് ആയിരിക്കുമെന്നും സഭാസിനഡ് തീരുമാനിച്ചു.



TAGS :

Next Story