Quantcast

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസ്; മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ തുടരന്വേഷണം

കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ക്രൈം ബ്രാഞ്ച് കോടതിയിൽ റഫറൻസ് റിപ്പോർട്ട് നൽകിയിരുന്നു

MediaOne Logo

Web Desk

  • Published:

    8 Nov 2024 8:53 AM GMT

cms gunman_youth congress
X

ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. കേസ് തള്ളണമെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കോടതി തള്ളി. കേസിൽ തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരാണ് പ്രതികൾ.

കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ക്രൈം ബ്രാഞ്ചാണ് കോടതിയിൽ റഫറൻസ് റിപ്പോർട്ട് നൽകിയത്. ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും മർദിച്ചതിന് തെളിവില്ലെന്നും ആയിരുന്നു ക്രൈം ബ്രാഞ്ചിന്റെ വിചിത്ര വാദം. എന്നാൽ, തെളിവുണ്ടെന്നും ഇത് സംബന്ധിച്ച രേഖകൾ മുദ്രവെച്ച പെൻഡ്രൈവിൽ അന്വേഷണ സംഘത്തിന് കൈമാറിയതാണെന്നും ആയിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് എന്നിവരുടെ വാദം.

ഈ വാദം പരിഗണിച്ച കോടതി തുടരന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 15നാണ് അജയ് ജുവല്‍ കുര്യാക്കോസിനെയും എ ഡി തോമസിനെയും സുരക്ഷാജീവനക്കാര്‍ വളഞ്ഞിട്ടുതല്ലിയത്. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം.

TAGS :

Next Story