ഓട്ടോറിക്ഷകൾ നിരത്തിലിറക്കരുത്, കടകൾ തുറക്കരുത്; ജി-20 ഉച്ചകോടിക്ക് ഡൽഹിയിൽ കർശന നിയന്ത്രണവുമായി പൊലീസ്
ഡൽഹിയിലെ ചേരികളെല്ലാം പൊലീസ് മറച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങൾ പകർത്താൻ മീഡിയവൺ സംഘം ശ്രമിച്ചെങ്കിലും അനുവദിച്ചില്ല.
ന്യൂഡൽഹി: ജി-20 ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ഡൽഹി പൊലീസ്. ഉച്ചകോടി നടക്കുന്ന പ്രദേശത്തെ ചേരികളെല്ലാം മറച്ചു വലിയ ബോർഡുകൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മീഡിയവൺ സംഘത്തെ ഡൽഹി പൊലീസ് തടഞ്ഞു.
സെപ്റ്റംബർ ഒമ്പത്, 10, 11 തിയതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഈ ദിവസങ്ങളിൽ ഓട്ടോറിക്ഷകൾ നിരത്തിലിറക്കരുതെന്നാണ് ഡ്രൈവർമാർക്ക് ലഭിച്ചുള്ള നിർദേശം. കടകൾ അടയ്ക്കാനും ഡൽഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട് ഉച്ചകോടിയുടെ പേരിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ വിമർശനം ഉയരുന്നുണ്ട്. കടകൾ തുറക്കരുതെന്ന നിർദേശത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്ത് നൽകുമെന്ന് വ്യാപാരികൾ പറഞ്ഞു.
ഉച്ചകോടിയുടെ ഭാഗമായി നോർത്തേൺ റെയിൽവേ 300 ട്രെയിനുകൾ റദ്ദാക്കി.36 ട്രെയിനുകൾ ഭാഗിമായി സർവീസ് നടത്തും. ശനിയാഴ്ച ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഫുൾ ഡ്രസ് റിഹേഴ്‌സൽ നടത്തിയിരുന്നു.
Adjust Story Font
16