"ഇതിലും ഭേദം കൊല്ലുന്നതാണ്"; ഫോണിൽ നിരന്തരം ഭീഷണി, പിന്നിൽ പൊലീസെന്ന് ജി ശക്തിധരൻ
പാർട്ടിയിൽ അമിതാധികാര കേന്ദ്രമായി മാറുന്ന ക്ഷുദ്രജീവികളും പിന്നിലുണ്ടെന്നും ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം: കൈതോലപ്പായയിൽ സിപിഎം നേതാക്കൾ പണം കടത്തിയെന്ന ആരോപണത്തിന് പിന്നാലെ G Sakthidharan says the police are monitoring his phone. തനിക്ക് എതിരായ ഫോൺ ഭീഷണിക്ക് പിന്നിൽ പോലീസ് സേനയിൽ ഉള്ളവരാണ്. പാർട്ടിയിൽ അമിതാധികാര കേന്ദ്രമായി മാറുന്ന ക്ഷുദ്രജീവികളും പിന്നിലുണ്ടെന്നും ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു.
ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്:-
കഴിഞ്ഞ ഒരാഴ്ചയായി എന്റെ ഫോണിൽ ഏത് അസമയത്തും കടന്നുകയറി അസഭ്യവർഷം ചൊരിയുകയാണ് ഒരു ഗൂഢസംഘം. ഇന്നും രാവിലെ തന്നെ പണി തുടങ്ങി. വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇന്റർനെറ്റ് കോളുകളാണ് ഏറെയും. ഇത്തരം അധമ പ്രവർത്തനത്തിന് വഴി ഒരുക്കുന്ന നീചന്മാർ പോലീസ് സേനയിൽ തന്നെ ഉണ്ടെന്നാണ് അറിയുന്നത്. അതിനുള്ള പ്രത്യേക ചാനൽ, സേന തന്നെ ഒരുക്കിക്കൊടുക്കുന്നുണ്ടെന്നാണ് കേൾക്കുന്നതും. അന്താരാഷ്ട്ര തലത്തിൽ കടുത്ത നിയമങ്ങൾ കൊണ്ട് തടഞ്ഞിട്ടുള്ള സമാന്തര ടെലി കമ്മ്യുണിക്കേഷൻ സംവിധാനം കേരളത്തിലെ രാജ്യദ്രോഹി കളുടെ കയ്യിൽ ഭദ്രമാണ്. ജയിലിനുള്ളിൽ നടക്കുന്ന അനധികൃത ഫോൺ വിളിയുടെ വിശ്വരൂപം!
പാർട്ടിയിൽ അമിതാധികാര കേന്ദ്രമായി വാഴുന്ന ചില കൊടും ക്ഷുദ്രജീവികളാണ് ഇതിന്റെ കമ്മിസാർമാർ. എത്രലക്ഷം രൂപയാകും ഇതിന് ചെലവിടുന്നത്? സ്റ്റാലിനാകും ഭേദമെന്ന് ഞാൻ പറയുന്നതിൽ തെല്ലും അതിശയോക്തി വേണ്ട. ഒരു വ്യക്തിക്കും കുടുംബത്തിനും നേരെയുള്ള ഏറ്റവും നീചവും നിന്ദ്യവുമായ കയ്യേറ്റമാണിത് .
ഫോൺ അക്ഷരാർത്ഥത്തിൽ എനിക്ക് ഉപയോഗ്യശൂന്യമാണ്. പോലീസ് എനിക്കു വരുന്ന എല്ലാ കോളുകളും നിരീക്ഷിക്കുകയാണ്. ഞാനും രഹസ്യപൊലീസിനെ വെട്ടിലാക്കാൻ പുതിയ തന്ത്രവും കൗശലവും പഠിച്ചു. അസാധ്യമായ കാര്യങ്ങൾ ഫോണിൽ സംസാരിക്കുക. അത് വിശ്വസിച്ചാകും പോലീസ് നീങ്ങുക. അതിന് ഫലം കണ്ടു.
ഈ നേതാക്കൾക്ക് വലിയ സമ്പന്നരുമായി ഏറെ ബന്ധങ്ങൾ ഉണ്ടെന്നത് ആർക്കാണ് അറിയാത്തത്. ഇവരൊക്കെ മന്ത്രിമാരും മറ്റു പദവികളും വഹിച്ചിരുന്നപ്പോൾ അന്നത്തെ പ്രതിപക്ഷത്തിന്റെ മാധ്യമങ്ങൾക്ക് നിർലോപം പരസ്യം നൽകിയിരുന്നത് അവരുടെ ആക്രമണത്തെ തടഞ്ഞു നിർത്താനുള്ള പരിച ആയതുകൊണ്ടാകും.
പണം കടത്തിയെന്ന ആരോപണത്തിൽ ശക്തിധരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത്. എന്നാൽ, ഇന്ന് ഹാജരാകേണ്ടതില്ലെന്ന് പോലീസ് അദ്ദേഹത്തെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ കന്റോൺമെന്റ് എ.സി. പി , പൊലീസ് ആസ്ഥാനത്തേക്ക് കോൺഗ്രസ് നടത്തുന്ന മാർച്ച് നിയന്ത്രിക്കുന്നതിന്റെ തിരക്കിലായതിനാലാണ് മൊഴിയെടുപ് മാറ്റിയത്. സി. പി.എം ഉന്നതൻ എറണാകുളത്ത് ദേശാഭിമാനി ഓഫീസിൽ താമസിച്ച് പണം പിരിച്ചെന്നും ഇത് കൈതോലപ്പായയിൽ പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കടത്തിയെന്നുമായിരുന്നു ശക്തിധരൻ ഫേസ് ബുക്കിൽ എഴുതിയത്. സിപിഎം ഉന്നതൻ ആരാണന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എം. പിയാണ് പരാതി നൽകിയത്.
Adjust Story Font
16