കായംകുളത്ത് ചിലർ എന്നെ കാലുവാരി; ഇടതുപക്ഷക്കാരുടെ മനസ്സ് ശുദ്ധമായിരിക്കണം-ജി. സുധാകരൻ
''കാലുവാരൽ കലയും ശാസ്ത്രവുമായി കൊണ്ടുനടക്കുന്ന ചിലയാളുകൾ ഇവിടെയുണ്ട്. ഇപ്പോഴും ഉണ്ട്. നാളെയുമുണ്ടാകും.''
ജി. സുധാകരന്‍
ആലപ്പുഴ: വീണ്ടും തുറന്നടിച്ച് മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. കായംകുളത്ത് മത്സരിച്ചപ്പോൾ തന്നെ ചിലർ കാലുവാരിയെന്ന് സുധാകരൻ വിമർശിച്ചു. കാലുവാരൽ കലയായി കൊണ്ടുനടക്കുന്നവർ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കായംകുളത്ത് നടന്ന സോഷ്യലിസ്റ്റ് നേതാവ് പി.എ ഹാരിസ് അനുസ്മരണത്തിലാണ് വിമർശനം. കായംകുളത്തുകാർ മുഖത്തല്ല, കാലിലേക്കാണു നോക്കുന്നതെന്നു പറഞ്ഞായിരുന്നു അദ്ദേഹം വിമർശനം ആരംഭിച്ചത്. ''എല്ലാവരും കാലുവാരുന്നവരല്ല. അതൊരു കലയും ശാസ്ത്രവുമായി കൊണ്ടുനടക്കുന്ന ചിലയാളുകൾ ഇവിടെയുണ്ട്. ഇപ്പോഴും ഉണ്ട്. നാളെയുമുണ്ടാകും''-സുധാകരൻ പറഞ്ഞു.
കായംകുളത്ത് താലൂക്ക് വേണമെന്നു പ്രഖ്യാപിച്ചു. അതു ഞാൻ തോറ്റ തെരഞ്ഞെടുപ്പിലാണ്. വോട്ടൊന്നും കിട്ടിയിട്ടില്ല. വെറുതെ ഒരു കാംപയിനാണ്. പിന്നീട് ഒരാൾ റോഡിലൂടെ നടന്ന പറയുകയാണ്. തടയാനും നിയന്ത്രിക്കാനും ആരും ഉണ്ടായില്ല. നമ്മുടെ മനസ്സ് ശുദ്ധമായിരിക്കണം. അതാണ് ഇടതുപക്ഷമെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.
Summary: Senior CPM leader G Sudhakaran reveals about Kayamakulam assembly seat defeat
Adjust Story Font
16