"അങ്ങനെയൊരു അമ്മ കേരളത്തിലില്ല": ടീച്ചറമ്മ പരാമർശത്തിനെതിരെ ജി സുധാകരൻ
ഒരു പ്രത്യേക ആൾ മന്ത്രി ആയില്ലെങ്കിൽ നമ്മൾ വേദനിക്കെണ്ടെന്നും സുധാകരൻ പറഞ്ഞു
പത്തനംതിട്ട: ടീച്ചർ അമ്മ പരാമർശത്തിനെതിരെ സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ. അങ്ങനെ ഒരു അമ്മ കേരളത്തിൽ ഇല്ല. ജോസഫ് എം പുതുശ്ശേരിയുടെ പുസ്തകത്തിലെ ടീച്ചർ അമ്മയും മന്ത്രിയും എന്ന പരാമർശത്തിനെതിരെയാണ് ജി സുധാകരൻ രംഗത്ത് വന്നത്.
ഒരു പ്രത്യേക ആൾ മന്ത്രി ആയില്ലെങ്കിൽ നമ്മൾ വേദനിക്കെണ്ടെന്നും സുധാകരൻ പറഞ്ഞു. തിരുവല്ലയിൽ വച്ച് നടന്ന ജോസഫ് എം പുതുശ്ശേരിയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് ജി സുധാകരന്റെ പ്രതികരണം.
അവരവരുടെ പേര് പറഞ്ഞാൽ മതി. മന്ത്രി ആകേണ്ട ആരെല്ലാം കേരളത്തിൽ നിന്നും മന്ത്രി ആയിട്ടില്ല. ഒരു പ്രത്യേക ആൾ മന്ത്രി ആയില്ലെങ്കിൽ നമ്മൾ വേദനിക്കുക ഒന്നും വേണ്ട. കഴിവുള്ള എത്രപേർ മന്ത്രി ആയില്ല. നാളെ ആകുമായിരിക്കും. പലരും പലതരത്തിൽ മന്ത്രിയാകും. കൊച്ചു പാർട്ടികൾക്ക് ഒരു എംഎൽഎ ഉള്ളൂ എങ്കിലും അവർ മന്ത്രി ആകുന്നു. നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള പാർട്ടികളിൽ നിന്നും മന്ത്രിയാകുമ്പോൾ കുറച്ചുകാലം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്നും ജി സുധാകരൻ പറഞ്ഞു.
പുതുശേരിയുടെ പുസ്തകത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയും മന്ത്രിമാരെക്കുറിച്ചും പറയുന്ന ഭാഗത്താണ് കെ കെ ശൈലജയെ ടീച്ചർ അമ്മ എന്ന് വിശേഷിപ്പിച്ചത്. ഇതിനെതിരെയായിരുന്നു പേരെടുത്ത് പറയാതെയുള്ള ജി സുധാകരന്റെ വിമർശനം.
Adjust Story Font
16