ആലപ്പുഴ സിപിഎം പ്രതിനിധി സമ്മേളന ഉദ്ഘാടനത്തിൽ ക്ഷണിച്ചിട്ടും പങ്കെടുക്കാതെ ജി സുധാകരൻ
ജില്ലയിലെ കഴിഞ്ഞ 18 സമ്മേളനങ്ങളിലെ സജീവ സാന്നിധ്യം ആയിരുന്നു സുധാകരൻ
ആലപ്പുഴ:ആലപ്പുഴ സിപിഎം പ്രതിനിധി സമ്മേളന ഉദ്ഘാടനത്തിൽ ക്ഷണിച്ചിട്ടും പങ്കെടുക്കാതെ ജി സുധാകരൻ. 1975 നു ശേഷം സുധാകരൻ പങ്കെടുക്കാത്ത ആദ്യ സമ്മേളനമാണിത്. ജില്ലയിലെ കഴിഞ്ഞ 18 സമ്മേളനങ്ങളിലെ സജീവ സാന്നിധ്യം ആയിരുന്നു സുധാകരൻ. ഉദ്ഘാടനത്തിന് ശേഷം മടങ്ങി പോകേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ എന്ന് കാണിച്ചാണ് സുധാകരൻ പങ്കെടുക്കാതിരുന്നത്. ഉദ്ഘാടനത്തിനും സമാപനത്തിനും മാത്രമായിരുന്നു ജി സുധാകരനെ ക്ഷണിച്ചിരുന്നത്.
Next Story
Adjust Story Font
16