'തരൂർ കേരള പുത്രൻ', 'ഡൽഹി നായർ' എന്ന് വിളിച്ചത് തെറ്റെന്ന് ജി.സുകുമാരൻ നായർ; മറുപടിയുമായി ശശി തരൂർ
മന്നത്ത് പത്മനാഭന്റെ 146-ാമത് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ശശി തരൂരിനെ എൻ.എസ്.എസ് ക്ഷണിച്ചത്
കോട്ടയം: ശശി തരൂർ കേരള പുത്രനാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. 'തെരഞ്ഞെടുപ്പിന്റെ സമയത്ത് തരൂരിനെ 'ഡൽഹി നായർ' എന്ന് വിളിച്ചത് തെറ്റാണ്. എന്നാൽ ആ തെറ്റ് തിരുത്താനാണ് തരൂരിരിനെ മന്നം ജയന്തി ഉദ്ഘാടകനായി വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. മന്നം ജയന്തി ദിന സമ്മേളനത്തിന് സ്വാഗതം ആശംസിക്കവേയാണ് സുകുമാരൻ നായർ ഇക്കാര്യം പറഞ്ഞത്.'തരൂർ ഒരു വിശ്വപൗരനാണ്. മന്നം ജയന്തി ഉദ്ഘാടനത്തിന് ഏറ്റവും ഉചിതനായ വ്യക്തി തരൂർ തന്നെയാണെന്നും സുകുമാരൻ നായർ പറഞ്ഞു.
അതേസമയം, സുകുമാരൻ നായരുടെ പ്രസ്താവനക്ക് ഒളിയമ്പുമായി ശശിതരൂരും രംഗത്തെത്തി. 'ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് വർഷങ്ങൾക്ക് മുൻപാണ് പറഞ്ഞത്. എന്നാൽ ഇപ്പോഴും രാഷ്ട്രീയത്തിൽ അത് ഞാൻ അനുഭവിക്കുന്നുണ്ടെന്നും തരൂർ മന്നം ജയന്ത്രിയുടെ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മന്നത്ത് പത്മനാഭന്റെ 146-ാമത് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ശശി തരൂരിനെ എൻ.എസ്.എസ് ക്ഷണിച്ചത്. രാവിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ തരൂർ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ മാസം കോട്ടയം ജില്ലയിലെത്തിയ ശശി തരൂർ കാഞ്ഞിരപ്പള്ളി ,പാല ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലും പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി അടുത്ത കാലത്ത് വലിയ സൗഹൃദത്തിലല്ലാത്ത എന്‍ എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ , ശശി തരൂരിനെ പൊതുമ്മേളനത്തിന് ക്ഷണിച്ചതിന് പിന്നില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
Adjust Story Font
16