രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐക്കാർ പോയ ശേഷമെന്ന് പൊലീസ് റിപ്പോർട്ട്
ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. പൊലീസ് തെളിവായി സമർപ്പിച്ച ഫോട്ടോകൾ മീഡിയവണിന് ലഭിച്ചു
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐക്കാർ പോയ ശേഷമെന്ന് പൊലീസ് റിപ്പോർട്ട്. ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഗാന്ധി ചിത്രം ആദ്യം നിലത്ത് വീണത് കമിഴ്ന്ന നിലയിലായിരുന്നു, കസേരയിൽ വാഴവെച്ച ശേഷവും ചുമരിൽ ഗാന്ധി ചിത്രം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് തെളിവായി സമർപ്പിച്ച ഫോട്ടോകൾ മീഡിയവണിന് ലഭിച്ചു
ആഭ്യന്തര സെക്രട്ടറിക്കാണ് എ.ഡി.ജി.പി മനോജ് എബ്രഹാം ഇതുസംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്. കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എസ്എഫ്‌ഐ പ്രവർത്തകരുട അക്രമം നടക്കുമ്പോൾ മഹാത്മഗാന്ധിയുടെ ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീട് ചില മാധ്യമങ്ങൾ ദൃശ്യങ്ങൾ എടുക്കുമ്പോഴും ചുമരിലുണ്ടായിരുന്നുവെന്നും പിന്നീടാണ് ചിത്രം താഴെ കാണപ്പെട്ടതെന്നുമാണ് റിപ്പോർട്ടിലുള്ളത്. ഇതിനെ സാധൂകരിക്കുന്ന ചിത്രങ്ങളും എഡിജിപി നൽകിയ റിപ്പോർട്ടിലുണ്ട്.
അതേസമയം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. തൃശൂരില്‍ ചേര്‍ന്ന് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി യോഗത്തിന്റേതായിരുന്നു തീരുമാനം. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി നേരത്തെ പരിശോധന നടത്തിയിരുന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ ദേശീയ തലത്തില്‍ ഫലപ്രദമായ ഇടപെടാല്‍ രാഹുല്‍ നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു രാഹുലിന്റെ ഓഫീസ് തല്ലിതകര്‍ത്തത്.
More To Watch
Adjust Story Font
16