കയ്യടിയും സല്യൂട്ടുമായി നാട്ടുകാർ; ഗാന്ധിനഗർ സ്റ്റേഷനിലെ ആദ്യദിനം തന്നെ താരമായി എസ്.ഐ റെനീഷ്
ഗാന്ധിനഗർ സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസമാണ് എസ്.ഐ റെനീഷ് സ്ഥലം മാറിയെത്തിയത്. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് എത്രത്തോളം അതിജീവിക്കുമെന്ന ആശങ്കയാണ് ആദ്യം ഉണ്ടായതെന്ന് റെനീഷ് മീഡിയവണിനോട് പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തിയതിൽ നിർണായകമായത് പൊലീസിന്റെ അടിയന്തര ഇടപെടൽ. കാണാതായ കുഞ്ഞിനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി എസ്.ഐ റെനീഷ് തിരികെ അമ്മയുടെ അടുത്തെത്തിക്കുമ്പോൾ നാട്ടുകാർ ചുറ്റും കൂടിനിന്ന് സല്യൂട്ടും കയ്യടിയുമായി അഭിനന്ദനമറിയിച്ചു.
ഗാന്ധിനഗർ സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസമാണ് എസ്.ഐ റെനീഷ് സ്ഥലം മാറിയെത്തിയത്. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് എത്രത്തോളം അതിജീവിക്കുമെന്ന ആശങ്കയാണ് ആദ്യം ഉണ്ടായതെന്ന് റെനീഷ് മീഡിയവണിനോട് പറഞ്ഞു. 2019ൽ ഇതേ സ്റ്റേഷനിൽ എസ്.ഐ ആയി ജോലി ചെയ്തിരുന്നു. അതുകൊണ്ട് പ്രദേശം നന്നായി അറിയുന്നത് ഗുണമായെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം കിട്ടിയ ഉടൻ തന്നെ ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ. ഷിജിയും എസ്.ഐ ടിഎസ് റെനീഷും സംഘവും അന്വേഷണമാരംഭിച്ചു. കുട്ടിയുമായി ഇവർ കടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലേക്കു പാഞ്ഞു. ബസ്, ഓട്ടോ, ടാക്‌സി സ്റ്റാൻഡുകളിൽ എത്തി സംശയിക്കുന്ന യുവതിയുടെ വിവരം അറിയിച്ചു. ബസ് സ്റ്റാൻഡിൽനിന്നു പുറപ്പെട്ട ബസുകളിലേക്കും സ്റ്റാൻഡിലുള്ള ബസുകാർ വിവരം കൈമാറി. ലോഡ്ജുകളും ഹോട്ടലുകളും പരിശോധിക്കാൻ നടപടികൾ തുടങ്ങാനിരിക്കെ സംശയം തോന്നിക്കുന്ന ഒരു യുവതിയുടെ വിവരം മെഡിക്കൽ കോളജിനു സമീപത്തെ ഹോട്ടലിൽനിന്നു ലഭിച്ചു. ഇവിടെയെത്തി പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്.
Adjust Story Font
16