നാലുമണിക്ക് സത്യപ്രതിജ്ഞ നടക്കാനിരിക്കെ അതിന് മുമ്പ് സ്ഥലംമാറ്റ ഉത്തരവിറക്കിയത് ശരിയായില്ല: കെ.ബി ഗണേഷ്‌കുമാർ
സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക് അനുകൂലമായാണ് താൻ മൊഴി നൽകിയതെന്നും ഗണേഷ്‌കുമാർ പറഞ്ഞു.
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിലെ സ്ഥലംമാറ്റ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ.ബി ഗണേഷ്‌കുമാർ. നാലുമണിക്ക് സത്യപ്രതിജ്ഞ നടക്കാനിരിക്കെ അതിന് മുമ്പ് ഉത്തരവിറക്കിയത് ശരിയായില്ല. അത് തെറ്റായ നടപടിയായിരുന്നുവെന്നും ഗണേഷ് പറഞ്ഞു.
അഴിമതിക്കാരെ എങ്ങോട്ട് മാറ്റണമെന്ന് തീരുമാനിക്കാനുള്ള അവകാശം മന്ത്രിക്കാണ്. സ്ഥാനക്കയറ്റം നൽകുന്നതിൽ സർക്കാരിന് എതിർപ്പില്ല. പ്രാഗത്ഭ്യമുള്ള ഉദ്യോഗസ്ഥരെ എവിടെ നിയമിക്കണമെന്ന് മന്ത്രിക്ക് തീരുമാനിക്കാമെന്നും ഗണേഷ്‌കുമാർ മീഡിയവണിനോട് പറഞ്ഞു.
സോളാർ കേസിൽ ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് പ്രതിപക്ഷമാണ്. തനിക്കെതിരെ ഒരു തെളിവുമില്ല. താൻ പഠിപ്പിച്ചു വളർത്തിയ ആളാണ് തനിക്കെതിരെ കള്ളസാക്ഷി പറഞ്ഞത്. താൻ ആരെയും പുറകെ നടന്ന് വേട്ടയാടാറില്ല. ഉമ്മൻചാണ്ടിക്ക് അനുകൂലമായാണ് സി.ബി.ഐക്ക് മൊഴി നൽകിയതെന്നും ഗണേഷ്‌കുമാർ പറഞ്ഞു.
Next Story
Adjust Story Font
16