ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം; ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
മാലിന്യപ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ഗുരുതരവീഴ്ച വരുത്തിയതിനാണ് നടപടിയെന്ന് കോർപറേഷൻ
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ നടപടിയുമായി സർക്കാർ. ഹെൽത്ത് ഇൻസ്പെക്ടർ കെ.ഗണേശനെ മേയർ സസ്പെൻഡ് ചെയ്തു.
കോർപ്പറേഷന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തോട്ടിലെ മാലിന്യം കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ.
തോടിന്റെ തമ്പാനൂർ കൂടി ഉൾപ്പെടുന്ന പ്രദേശത്തിന്റെ ചുമതല ഗണേശനായിരുന്നു നൽകിയിരുന്നത്. കഴിഞ്ഞയാഴ്ച ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയായ ജോയി ഒഴുക്കിൽപ്പെട്ട് മരിച്ച സംഭവം വലിയ വിവാദമായിരുന്നു. തോട് വൃത്തിയാക്കലുമായി ബന്ധപ്പെട്ട് കോർപറേഷനും റെയിൽവെയും പരസ്പരം പഴിചാരിയിരുന്നു.
മാലിന്യം നീക്കി തോട് വൃത്തിയാക്കത്തതിൽ മേയർ ആര്യാ രാജേന്ദ്രൻ റെയിൽവേയെ കുറ്റപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടറെ മേയർ സസ്പെൻഡ് ചെയ്തത്.
Next Story
Adjust Story Font
16