പഞ്ചായത്ത് ഓഫീസിനകത്ത് മാലിന്യം വലിച്ചെറിഞ്ഞു; എൽ.ഡി.എഫ് പ്രവർത്തകർക്കെതിരെ പരാതി
യു.ഡി.എഫ് ഭരണസമിതി മാലിന്യസംസ്കരണം കൃത്യമായി നടത്തുന്നില്ലെന്ന് ആരോപിച്ച് എൽ.ഡി.എഫ് പ്രവർത്തകർ സമരം നടത്തിയിരുന്നു
മലപ്പുറം: ഏലംകുളം പഞ്ചായത്ത് ഓഫീസിനകത്ത് എൽ.ഡി.എഫ് പ്രവർത്തകർ മാലിന്യം വലിച്ചെറിഞ്ഞതായി പരാതി. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ഓഫീസിനകത്താണ് എൽ.ഡി.എഫ് പ്രവർത്തകർ മാലിന്യം വലിച്ചെറിഞ്ഞത്. പഞ്ചായത്ത് അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്.
യു.ഡി.എഫ് ഭരണസമിതി മാലിന്യസംസ്കരണം കൃത്യമായി നടത്തുന്നില്ലെന്ന് ആരോപിച്ച് എൽ.ഡി.എഫ് പ്രവർത്തകർ സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചാക്കുകളിൽ എത്തിച്ച മാലിന്യം പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസിനു മുന്നിൽ വിതറിയത്. ഇതോടെ നേരിയ സംഘർഷത്തിലേക്ക് കടന്നെങ്കിലും പൊലീസെത്തി സ്ഥിതി ശാന്തമാക്കി. അതേസമയം, പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരൻ സമരക്കാർക്ക് നേരെ മാലിന്യം വലിച്ചെറിഞ്ഞെന്നും ഇതിൽ പ്രകോപിതരായ പ്രവർത്തകരാണ് ഓഫീസിന് മുന്നിൽ മാലിന്യം വിതറിയതെന്നുമാണ് എൽ.ഡി.എഫിന്റെ വിശദീകരണം.
Next Story
Adjust Story Font
16