Quantcast

പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം; എറണാകുളത്ത് ഗ്യാസ് ഏജൻസികൾ ഇന്ന് പണിമുടക്കും

ജില്ലയിലെ മുന്നൂറോളം ഏജൻസി ഉടമകളാണ് സമരത്തിൽ പങ്കെടുക്കുന്നത്

MediaOne Logo

Web Desk

  • Published:

    15 Nov 2022 1:51 AM GMT

പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം; എറണാകുളത്ത് ഗ്യാസ് ഏജൻസികൾ ഇന്ന് പണിമുടക്കും
X

കൊച്ചി: എറണാകുളം ജില്ലയിലെ ഗ്യാസ് ഏജൻസികൾ ഇന്ന് പണിമുടക്കുന്നു. വൈപ്പിനിൽ വനിത ഗ്യാസ് ഏജൻസി ഉടമയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. എച്ച്.പി കമ്പനി ജനറൽ മാനേജരെയും സിഐടിയു നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി ഉയർന്നിരുന്നു.

പ്രതികൾക്കതിരെ നടപടിയെടുത്തില്ലെങ്കിൽ സംസ്ഥാന വ്യാപകമായി ഏജൻസികൾ അടച്ചിടുമെന്ന് പാചകവാതക വിതരണ ഏജൻസികളുടെ കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ജില്ലയിലെ മുന്നൂറോളം ഏജൻസി ഉടമകളാണ് സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

താൽക്കാലിക ജീവനക്കാരായ നാലു പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിഐടിയു നേതാക്കൾ വനിത ഗ്യാസ് ഏജൻസി ഉടമയെ ഭീഷണിപ്പെടുത്തിയത്. തങ്ങളുടെ സർക്കാരാണ് ഭരിക്കുന്നതെന്നും കൊല്ലാൻ മടിയില്ലെന്നും പറഞ്ഞാണ് സിഐടിയുക്കാർ ഭീഷണിപ്പെടുത്തിയതെന്ന് പരാതി. സംഭവത്തിൽ മന്ത്രി പി.രാജീവ് ജില്ലാ വ്യവസായ കേന്ദ്രത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കേസിൽ സിഐടിയു നേതാവ് അനിൽ കുമാറടക്കം ഏഴ് പേർക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു.

TAGS :

Next Story