'കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണം'; നോക്കുകൂലി വിഷയത്തില്‍ ഹൈക്കോടതിയുടെ താക്കീത്
സംസ്ഥാനത്ത് ഇനി നോക്കുകൂലി എന്ന വാക്ക് കേള്‍ക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി
നോക്ക് കൂലി വാങ്ങുന്നവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണം എന്ന് ഹൈക്കോടതി.സംസ്ഥാനത്ത് ഇനി നോക്കുകൂലി എന്ന വാക്ക് കേള്‍ക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
കൊല്ലത്തെ ഒരു ഹോട്ടല്‍ ഉടമ നല്‍കിയ പൊലീസ് സംരക്ഷണ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. നോക്കുകൂലി നല്‍കാത്തതിനാല്‍ ഹോട്ടലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.
ചുമട് ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സംഘട്ടനത്തിലേക്ക് പോകുന്നത് നിര്‍ത്തണമെന്നും അവകാശ ലംഘനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ തൊഴിലാളി സംഘടനയ്ക്ക് ഉണ്ടെങ്കില്‍ നിയമപരമായി നേരിടണമെന്നും കോടതി വ്യക്തമാക്കി.
കൊടിയുടെ നിറം നോക്കാതെ സര്‍ക്കാര്‍ വിഷയത്തില്‍ നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു.
Adjust Story Font
16