ഗിന്നസ് നൃത്തപരിപാടി; കലൂർ സ്റ്റേഡിയം വിട്ടുനല്‍കിയതിന് പിന്നിൽ ജിസിഡിഎ ചെയർമാന്‍റെ ഇടപെടല്‍
സ്റ്റേഡിയം വിട്ട് നല്‍കിയതില്‍ അഴിമതി ആരോപിച്ച് വിജിലന്‍സിന് കൊച്ചി സ്വദേശി പരാതി നൽകി
കൊച്ചി: ഗിന്നസ് നൃത്തത്തിനായി കലൂർ സ്റ്റേഡിയം വിട്ടുനല്‍കിയതിന് പിന്നിൽ ജിസിഡിഎ ചെയർമാന്‍റെ ഇടപെടല്‍. ബ്ലാസ്റ്റേഴ്സുമായി കരാറുള്ളതിനാല്‍ സ്റ്റേഡിയം വിട്ടുനല്‍കരുതെന്നും സ്റ്റേഡിയത്തിലെ ടർഫിനെ നൃത്തപരിപാടി ബാധിക്കുമെന്നും ജിസിഡിഎ എസ്റ്റേറ്റ് വിഭാഗം അറിയിച്ചിരുന്നു. ഇത് തള്ളിയാണ് ചെയർമാന്‍റെ ഇടപെടൽ.
സ്റ്റേഡിയം വിട്ട് നല്‍കിയതില്‍ അഴിമതി ആരോപിച്ച് വിജിലന്‍സിന് കൊച്ചി സ്വദേശി പരാതി നൽകി. പരാതി വിജിലൻസ് അന്വേഷിക്കട്ടെയെന്നും സ്റ്റേഡിയം ഇനിയും കായിക ഇതര ആവശ്യങ്ങൾക്ക് കൊടുക്കുമെന്നും ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻ പിള്ള പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജിസിഡിഎ ചെയർമാനെ ഉപരോധിച്ചു.
അതേസമയം കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചയിൽ ജിസിഡിഎയെ ന്യായീകരിക്കാതെയുള്ള നിലപാടാണ് കൊച്ചി മേയര്‍ സ്വീകരിച്ചത്. മാസങ്ങൾക്ക് മുന്നെ തീരുമാനിച്ചൊരു പരിപാടിക്ക് തലേന്ന് വന്നല്ല സ്റ്റേജ് ഇടേണ്ടത്. മൃദംഗ വിഷന് പരിപാടിക്ക് അനമതി നൽകിയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നില്ലെന്ന് മേയർ പറഞ്ഞു. വിഷയത്തിൽ കോൺഗ്രസിന്‍റെ പ്രതിഷേധങ്ങളെയും മേയർ തള്ളിപ്പറഞ്ഞില്ല.
Adjust Story Font
16