Quantcast

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം: സര്‍ക്കാര്‍ നിലപാടിനെതിരെ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കുറിലോസ്

പൊതുസമൂഹം മുഴുവൻ ആവശ്യപ്പെട്ടിട്ടും കേരള സർക്കാർ ഈ വിഷയത്തിൽ സർവ്വകക്ഷി/ സർവ്വമത യോഗം വിളിച്ചുകൂട്ടാൻ വൈകുന്നത് ഖേദകരമാണ്.

MediaOne Logo

Web Desk

  • Published:

    20 Sep 2021 4:14 PM GMT

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം: സര്‍ക്കാര്‍ നിലപാടിനെതിരെ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കുറിലോസ്
X

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഉണ്ടായ അസ്വസ്ഥത പരിഹരിക്കാന്‍ പൊതുസമൂഹം മുഴുവന്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഈ വിഷയത്തില്‍ സര്‍വ്വകക്ഷി/സര്‍വ്വമത യോഗം വിളിച്ചുകൂട്ടാന്‍ വൈകുന്നത് ഖേദകരമാണെന്ന് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കുറിലോസ്. ഇക്കാര്യത്തില്‍ ഇനിയും അനാസ്ഥ ഉണ്ടായാല്‍ അത് ഇടതുപക്ഷത്തിന്റെ മതേതര കാഴ്ചപ്പാടിന് കനത്ത ആഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തിന്റെ മതേതര ശരീരത്തെ സാരമായി ബാധിച്ച ഒരു വിവാദ വിഷയം സൃഷ്ടിച്ച സാമുദായിക വിഭാഗീയതയുടെ പശ്ചാത്തലത്തിൽ ഞാൻ ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന കർദിനാൾ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് മുൻകൈയെടുത്ത് ഇന്ന് നടത്തിയ മത നേതാക്കളുടെ യോഗം അത്യന്തം സ്വാഗതാർഹമാണ്. പിതാവ് തുടർന്നു നടത്തിയ പ്രസ്താവനയും സമൂഹം ഹൃദയത്തിൽ ഏറ്റെടുക്കും. എന്നാൽ പൊതുസമൂഹം മുഴുവൻ ആവശ്യപ്പെട്ടിട്ടും കേരള സർക്കാർ ഈ വിഷയത്തിൽ സർവ്വകക്ഷി/ സർവ്വമത യോഗം വിളിച്ചുകൂട്ടാൻ വൈകുന്നത് ഖേദകരമാണ്. ഇക്കാര്യത്തിൽ ഇനിയും അനാസ്ഥ ഉണ്ടായാൽ അത് ഇടതുപക്ഷത്തിന്റെ മതേതര കാഴ്ചപ്പാടിന് കനത്ത ആഘാതം ആയിരിക്കും സൃഷ്ടിക്കുക.

TAGS :

Next Story