Quantcast

ജെൻഡർ ന്യൂട്രൽ ലോകം സാധ്യമല്ല; എഴുത്തുകാരി അനിത നായർ

ജീവശാസ്ത്രപരമായും ശാരീരികമായും പുരുഷന്മാര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് വ്യത്യസ്തമായാണ്.

MediaOne Logo

Web Desk

  • Published:

    3 Feb 2023 4:10 PM GMT

Gender neutral world, is not possible, Writer Anita Nair
X

തിരുവനന്തപുരം: ജെൻഡർ ന്യൂട്രൽ ലോകം സാധ്യമാണെന്ന് കരുതുന്നില്ലെന്ന് പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി അനിത നായർ. സ്ത്രീ പുരുഷന്മാർ തമ്മിലുള്ള വിവിധ ശാരീരിക വ്യത്യാസങ്ങൾ തന്നെയാണ് അതിന്റെ കാരണമെന്ന് അവർ അഭിപ്രായപ്പെട്ടു. ഇരു വിഭാ​ഗത്തിന്റേയും ആവശ്യങ്ങളും വ്യത്യസ്തമാണെന്നും അവർ പറഞ്ഞു.

ഇന്ന് നമ്മള്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന വിഷയങ്ങളില്‍ ഒന്നാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി. ജീവശാസ്ത്രപരമായും ശാരീരികമായും പുരുഷന്മാര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് വ്യത്യസ്തമായാണ്. അതുപോലെ സ്ത്രീകളും ജീവശാസ്ത്രപരമായും ശാരീരികമായും വ്യത്യസ്തരാണ്. അതുകൊണ്ടുതന്നെ ശാരീരിക ഘടനയിലെ വ്യത്യാസം കാരണം ഇരുവരുടെയും ആവശ്യങ്ങളും വ്യത്യസ്തമാണ്.

വസ്ത്രത്തിന്റെ കാര്യത്തിലായാലും മുടിയുടെ കാര്യത്തിലായാലും നിരവധി കണ്ടീഷനിങ്ങുകളിലൂടെയാണ് നമ്മള്‍ വളര്‍ന്നുവരുന്നത്. മാനസികമായി നമുക്ക് വേണമെങ്കില്‍ ഒരു ജെന്‍ഡര്‍ ന്യൂട്രല്‍ ലോകം സൃഷ്ടിക്കാം. പക്ഷേ അത് ശാരീരികമായി പ്രായോഗികമാണെന്ന് എനിക്ക് തോന്നുന്നില്ല-അനിത നായര്‍ വിശദമാക്കി. തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരുന്നു അവർ.





TAGS :

Next Story