Quantcast

ആറര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതിക്ക് ആറ് വർഷം കഠിന തടവും 30,000 രൂപ പിഴയും

2021 ആഗസ്ത് മുപ്പത് രാവിലെ ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്

MediaOne Logo

Web Desk

  • Updated:

    2022-12-07 14:50:25.0

Published:

7 Dec 2022 2:47 PM GMT

ആറര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതിക്ക് ആറ് വർഷം കഠിന തടവും 30,000 രൂപ പിഴയും
X

തിരുവനന്തപുരം: ആറര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറ് വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും. കാഞ്ഞിരംകുളം ലൂർദ്ദിപുരം ചാണിവിള വീട്ടിൽ കാർലോസ് (55)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.

2021 ആഗസ്ത് മുപ്പത് രാവിലെ ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺക്കുട്ടിയുടെ വീട് വൃത്തിയാക്കാനാണ് പ്രതി വന്നത്. ഈ സമയം വീട്ടിൽ പെൺക്കുട്ടിയും അമ്മുമ്മയും മാത്രമാണുണ്ടായിരുന്നത്. അമ്മുമ്മ അടുക്കളയിൽ നിൽക്കുന്ന സമയത്ത് പ്രതി കുട്ടിയെ പീഡിപ്പിക്കുന്നതിനായി മറ്റൊരു മുറിയിലേക്ക് കൊണ്ട് പോയി. പീഡിപ്പിക്കാൻ ശ്രമിക്കവെ കുട്ടി ബഹളം വെച്ച് അമ്മുമ്മയുടെ അടുത്തേക്ക് ഓടി പോയി കാര്യം പറഞ്ഞു. അമ്മുമ്മ ഉടനെ സംഭവത്തെ കുറിച്ച് പ്രതിയോട് ചോദിക്കുകയും പ്രതിയെ മർദിക്കുകയും ചെയ്തു. തുടർന്ന് കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ.എം.മുബീന എന്നിവരാണ് ഹാജരായത്. പിഴ തുക ഇരയായ കുട്ടിക്ക് നൽകാൻ കോടതി ഉത്തരവിൽ പറയുന്നുണ്ട്. പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്തരിക്കുകയും 15രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി. കാഞ്ഞിരംക്കുളം എസ് ഐ ഈ.എം.സജിറാണ് കേസ് അന്വെഷിച്ച് കുറ്റപത്രം ഫയൽ ചെയതത്.

TAGS :

Next Story