ഷവർമ്മ കഴിച്ചു പെൺകുട്ടി മരിച്ച സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിൽ നിന്ന് വിശദീകരണം തേടി
കൊച്ചി: ഷവർമ്മ കഴിച്ചു പെൺകുട്ടി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പെൺകുട്ടിയുടെ മരണത്തിനു പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഷവർമ്മ കഴിച്ച് ആളുകൾ ചികിത്സ തേടിയ സംഭവവും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി.ജി അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചു.
സംഭവത്തെത്തുടർന്ന് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പരിഗണിച്ചു സ്വമേധയാ ഹർജിയാക്കാൻ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.
എന്നാൽ, അതിൽ ഇടപെടുന്നില്ലെന്നും ഭക്ഷ്യസുരക്ഷയിൽ സ്വീകരിക്കുന്ന നടപടികളാണ് അറിയേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിൽ നിന്ന് വിശദീകരണം തേടി.കാസർകോട് ചെറുവത്തൂരിലെ മട്ടലായിയിലെ നാരായണൻ പ്രസന്ന ദമ്പതികളുടെ മകൾ ദേവാനന്ദ (16) യാണ് ഷർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചത്.
Adjust Story Font
16